മാന്നാറിൽ 15 വർഷം മുൻപ് യുവതിയെ കാണാതായ സംഭവം; മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

മാന്നാറിൽ 15 വർഷം മുൻപ് കാണാതായ യുവതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. യുവതി താമസിച്ചിരുന്ന വീട്ടിലെ സെപ്റ്റിക് ടാങ്കിൽ നിന്നാണ് അവശിഷ്ട്ടങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ 5 പേർ പൊലീസ് കസ്റ്റഡിയിലാണ്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലാണ് അന്വേഷണം. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയത്. യുവതിയുടെ ഭർത്താവിന്റെ സുഹൃത്തുക്കളും ബന്ധുവുമടക്കമുള്ളവരാണ് കസ്റ്റഡിയിൽ. 20 വയസ്സ് ഉണ്ടായിരുന്ന കല എന്ന പെൺകുട്ടിയാണ് 15 വർഷങ്ങൾക്കു മുൻപ് കാണാതായത്.

Also Read: പ്രതിപക്ഷ നേതാവിന്റെ ഭാഷ ബിജെപി സർക്കാരിലെ ധന മന്ത്രിയുടേത്: മന്ത്രി എംബി രാജേഷ്

വിവാഹ ശേഷമാണു കലയെ കാണാതായത്. പ്രണവിവാഹമായിരുന്നതിനാലും കാണാതായതിന് ശേഷം ഭർത്താവ് നാട്ടിൽ ഇല്ലാതിരുന്നതിനാലും കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഭർത്താവിനെ നാട്ടിൽ തിരിച്ച് വിളിച്ച് വരുത്തി അന്വേഷണം നടത്തി വരികയായിരുന്നു പൊലീസ്. ഇയാളെയും ചില സുഹൃത്തുക്കളെയും ചോദ്യം ചെയ്തതിനെ തുടർന്നാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. ഭർത്താവ് അനിൽ പെൺകുട്ടിയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചുമൂടി എന്നാണ് ഭർത്താവിന്റെ സുഹൃത്തുക്കൾ മൊഴി നൽകിയത്.

Also Read: പരീക്ഷ ക്രമക്കേട്; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ഇന്ത്യ സഖ്യ വിദ്യാർത്ഥി സംഘടനകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here