സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ തുടരും. 6 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ബംഗാൾ ഉൾക്കടലിന് മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്ര ചുഴലികാറ്റായി രാത്രിയോടെ തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് അതിതീവ്രമായ മുന്നറിയില്ലെങ്കിലും ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. മധ്യ തെക്കൻ ജില്ലകളിലാണ് കൂടുതൽ മഴ ലഭിക്കുക. എറണാകുളം തൃശ്ശൂർ ജില്ലകളിൽ രാവിലെ മുതൽ നേരിയ രീതിയിലുള്ള മഴ തുടരുകയാണ്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ചക്രവാദ ചുഴിയായി ദുർബലമായതോടെയാണ് മഴയുടെ തീവ്രത കുറഞ്ഞത്. എന്നാൽ ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിൽ കാലവർഷം നേരത്തെ എത്തുമെന്ന വിലയിരുത്തലിലാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
Also Read; ആലുവയിൽ 12 വയസുകാരിയെ കാണാതായി; കാണാതായത് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെ
റിമാൽ ചുഴലിക്കാറ്റ് രാത്രിയോടെ പശ്ചിമ ബംഗാൾ – ബംഗ്ലാദേശ് തീരം തൊടും. വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനുമുള്ള സാധ്യതയുണ്ട്. തീരദേശ – മലയോര മേഖലകളിലുള്ളവർ അതീവ ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അതേസമയം, കേരളതീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയായതിനാൽ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here