മാന്നാർ കൊലപാതകം; മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

മാന്നാർ കൊലപാതക കേസിലെ മൂന്ന് പ്രതികളും കുറ്റം സമ്മതിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്. ആറ് ദിവസത്തേക്ക് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.മുഖ്യ സാക്ഷി സുരേഷ് കുമാർ ആണ് പരാതിക്കാരൻ. സുരേഷ് കുമാർ ആണ് പൊലീസിൽ കൊലപാതക വിവരം അറിയിച്ചതെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ALSO READ: വരൂ, ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാം; നെരുദയുടെ കവിത ചൊല്ലി കേന്ദ്ര സർക്കാരിനെ വെല്ലുവിളിച്ച് എ എ റഹീം എംപി
രണ്ടാം പ്രതി കൊലപ്പെടുത്തിയ സ്ഥലം കാണിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്, എന്നാൽ സമയപരിമിതി മൂലം അവിടെ തെളിവെടുപ്പിനു കൊണ്ട് പോകാൻ കഴിഞ്ഞില്ല. വലിയ പെരുമ്പുഴ പാലത്തിൽ കാറിനകത്തു വെച്ചാണ് കൊലപ്പെടുത്തിയത്. എങ്ങനെ എന്ന് പരാമർശമില്ല. കല കൊല്ലപ്പെട്ടത് 2009 ഡിസംബര്‍ ആദ്യ ആഴ്ചയാണ്. വീട്ടില്‍ നിന്ന് പോയ കല എറണാകുളത്ത് ജോലി ചെയ്യുകയായിരുന്നു.കല ഭതൃ വീട്ടില്‍ നിന്ന് പോയി ഒന്നര മാസത്തിന് ശേഷമാണ് വിദേശത്തായിരുന്ന അനിൽകുമാർ നാട്ടില്‍ എത്തുന്നത്.കൊലപാതകം നടന്നത് അനിൽ നാട്ടിലെത്തി 5 ദിവസത്തിനുള്ളിൽ എന്നാണ് നിഗമനം. അനില്‍ കുമാര്‍ കലയെ എറണാകുളത്ത് എത്തി ജോലി സ്ഥലത്ത് നിന്ന് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

കലയുമായി ബന്ധമുണ്ടായിരുന്നയാള്‍ ആലപ്പുഴ കുട്ടംപേരൂര്‍ സ്വദേശിയാണ് .അനില്‍കുമാര്‍ വിദേശത്തായിരുന്ന ഘട്ടത്തില്‍ കുട്ടംപേരൂര്‍ സ്വദേശിയെ അനില്‍കുമാറിന്റെ ബന്ധുക്കള്‍ മര്‍ദിച്ചിരുന്നു.മര്‍ദിച്ചവരില്‍ മൂന്നാം പ്രതി പ്രമോദും ഉണ്ട്. കലയ്ക്ക് കുട്ടംപേരൂര്‍ സ്വദേശിയുമായി ഉണ്ടായിരുന്ന ബന്ധമാണ് പകയ്ക്ക് കാരണം.

വൈദ്യ പരിശോധന പൂർത്തിയാക്കി വൈകുന്നേരം മൂന്നുമണിയോടെയാണ് പ്രതികളെ ചെങ്ങന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ റിമാൻഡ് ചെയ്തതിന് തൊട്ട് പിന്നാലെ തന്നെ പൊലീസിൻ്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിച്ചു. കേസിൽ കൂടുതൽ പ്രതികൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. കലയെ കൊലപ്പെടുത്താൻ കടത്തിക്കൊണ്ടുപോയ വാഹനവും ആയുധവും കണ്ടെത്തണം. അതുകൊണ്ട് പ്രതികളെ ആറുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുനൽകണമെന്നായിരുന്നു ആവശ്യം.

കലയുടെ കൊലപാതകത്തിന് പ്രേരണ പരപുരുഷ ബന്ധമാണെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഭർത്താവ് അനിൽകുമാറാണ് കേസിലെ ഒന്നാം പ്രതി. അറസ്റ്റിലായ ജിനു, സോമ രാജൻ,പ്രമോദ് എന്നിവരാണ് യഥാക്രമം മറ്റു പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കൊലപാതകം,തെളിവ് നശിപ്പിക്കൽ, സംഘം ചേർന്നുള്ള കുറ്റകൃത്യം തുടങ്ങിയ വകുപ്പുകളാണ് ചുമതിയിട്ടുള്ളത്.

മാന്നാർ കൊലക്കേസിൽ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ചെങ്ങന്നൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ഇതിനോടൊപ്പം പൊലീസ് നൽകിയ കസ്റ്റഡി അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രതികളെ ആറ് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. വരും ദിവസങ്ങളിൽ വിദേശത്തുള്ള അനിൽകുമാറിനെയും നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് തുടങ്ങി

ALSO READ: ‘ബിഹാറിൽ ഏഴാമത്തെ പാലവും തകർന്നു’, എന്താ നിങ്ങൾ ഞെട്ടുന്നില്ലേ? ‘ഇതിലെന്താണിത്ര ഞെട്ടാൻ, ഇതൊക്കെ സാധാരണമല്ലേ’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News