പാനൂർ സ്ഫോടനം; ബോംബ് നിർമ്മാണം രാഷ്ട്രീയ സംഘർഷത്തിൻ്റെ ഭാഗമല്ലെന്ന് റിമാൻഡ് റിപ്പോർട്ട്

പാനൂർ സ്ഫോടനം രാഷ്ട്രീയ സംഘർഷത്തിന്റെ ഭാഗമല്ലെന്ന് റിമാൻഡ് റിപ്പോർട്ട്. ബോംബ് നിർമ്മിച്ചത് രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയാണ്. കുയിമ്പിൽ ക്ഷേത്ര പരിസരത്ത് വച്ച് ഇരു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. ഈ സംഘർഷത്തിൻ്റെ തുടർച്ചയായാണ് ബോംബ് നിർമ്മിച്ചത്. ബോംബ് നിർമ്മാണം തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടെന്ന് റിമാൻഡ് റിപ്പോർട്ടിൽ ഇല്ല. ‘ബോംബിൻ്റെ ഉന്നം തിരഞ്ഞെടുപ്പ് എന്നത് വ്യാജ വാർത്തയാണ്.

Also Read: ലോക്സഭാ തെരഞ്ഞെടുപ്പ്; സീറ്റ് നിഷേധിച്ചതിന് പിന്നാലെ വരുണ്‍ഗാന്ധിയെ പ്രചരണ പരിപാടികളില്‍ നിന്നും ഒഴിവാക്കി ബിജെപി

കൂത്തുപറമ്പ് എ.സി.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുന്നോത്തുപറമ്പിൽ ചിരക്കരണ്ടിമ്മൽ വിനോദൻ (38), പാറാട് പുത്തൂരിൽ കല്ലായിന്റവിടെ അശ്വന്ത് (എൽദോ, 25) എന്നിവരെ അന്വേഷണസംഘം ചോദ്യംചെയ്തിരുന്നു.

Also Read: സ്നേഹത്തിൻ്റെയും പങ്കുവെക്കലിൻ്റെയും കൈ കോർക്കലിൻ്റേതുമാണ് കേരളത്തിൻ്റെ സ്റ്റോറി: ബിനോയ് വിശ്വം

അതേസമയം, പാനൂർ സ്ഫോടനവുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് പാനൂർ ഏരിയ കമ്മിറ്റി വിശദമാക്കി. പരിക്കേറ്റവർക്ക് പാർട്ടിയുമായി ബന്ധമില്ലെന്നും, സിപിഐഎം പ്രവർത്തകരെ ആക്രമിച്ച കേസിൽ പ്രതികളാണ് പരിക്കേറ്റവരെന്നും പാനൂർ ഏരിയ കമ്മിറ്റി വ്യക്തമാക്കി. സിപിഐഎം പ്രവർത്തകരാണെന്ന പ്രചരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനെന്നും കമ്മിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News