പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ ദില്ലി ഹൈക്കോടതിയുടെ ഇടപെടല്‍. പ്രധാനമന്ത്രിയെ പോക്കറ്റടിക്കാരന്‍ എന്ന് ആക്ഷേപിച്ച രാഹുലിനെതിരെ ഉചിതമായ നടപടി സ്വീകരിക്കാന്‍ ദില്ലി ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം നല്‍കി.
READ ALSO:കേരള മീഡിയ അക്കാദമി വാര്‍ത്താവതരണ മത്സരം; ജനുവരി 10 വരെ അപേക്ഷിക്കാം
പ്രസ്താവന ശരിയല്ലെന്ന് പറഞ്ഞ കോടതി എട്ടാഴ്ചയ്ക്കുള്ളില്‍ നിയമപ്രകാരം നടപടിയെടുക്കാനും ആവശ്യപ്പെട്ടു. രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും വിവാദ പരാമര്‍ശമുണ്ടായത്. രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
READ ALSO:കോച്ചുകള്‍ വര്‍ധിപ്പിച്ചും സര്‍വീസുകള്‍ റദ്ദാക്കിയും റെയില്‍വേ
പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി എന്നിവരെ പോക്കറ്റടിക്കാര്‍ എന്ന് ആക്ഷേപിച്ച രാഹുലിനെതിരെ നടപടി ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് ദില്ലി ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും നടപടിയുണ്ടായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here