ചുണ്ടുകളിലുണ്ടാകുന്ന വരള്‍ച്ച നമ്മുക്കെല്ലാവര്‍ക്കും ഉണ്ടാകുന്ന ഒരു ബുദ്ധിമുട്ടാണ്. മഞ്ഞുകാലം വന്നാല്‍ പിന്നെ പറയുകയും വേണ്ട. ചുണ്ടുകളിലെ ചര്‍മത്തിന് ചില പ്രത്യേകകളുണ്ട്. ശരീരത്തിലെ മറ്റ് ഭാഗത്തെ ചര്‍മങ്ങളില്‍ വിയര്‍പ്പ്ഗ്രന്ഥികളും രോമകൂപവുമില്ല. ഇതിനാല്‍ നനവ് നിലനിര്‍ത്താനും കഴിയില്ല. പക്ഷേ വരണ്ട് തുടങ്ങുന്നുവെന്ന് തോന്നിതുടങ്ങിയാല്‍ പലരും നാവ് കൊണ്ട് ചുണ്ട് നനയ്ക്കും. അത് പാടില്ല. കാരണം വീണ്ടും ചുണ്ടുകള്‍ ഉണങ്ങാന്‍ മാത്രമേ ഇതുസഹായിക്കൂ. പിഎച്ച് ലെവല്‍ എട്ടിന് മുകളിലുള്ള ഉമിനീര്‍, അത് വെറും 4.5 മാത്രമായ ചുണ്ടിലേക്ക് ഉമിനീര്‍ കൊണ്ടുള്ള നനവ് താല്‍കാലിക ആശ്വാസം നല്‍കുമെങ്കിലും വീണ്ടും വരണ്ടു പോകാന്‍ കാരണമാകും.
ALSO READ: http://ഈ പഴമിത്തിരി സ്‌പെഷ്യലാണ്…! വിലകേട്ടാല്‍ കണ്ണുംതള്ളും, വീഡിയോ
അതേസമയം വെളിച്ചെണ്ണ, നെയ്യ്, വെള്ളരിക്കാനീര് എന്നിവ ചുണ്ടിലെ വരള്‍ച്ച ഇല്ലാതാക്കാന്‍ ബെസ്റ്റാണ്. വെളിച്ചെണ്ണ മൃതകോശങ്ങള്‍ നീക്കി തൊലി പൊളിയുന്ന അവസ്ഥ ഇല്ലാതാക്കും. രണ്ടോ മൂന്നോ തവണ വെളിച്ചെണ്ണ ദിവസവും ചുണ്ടില്‍ പുരട്ടുന്നത് വളരെ നല്ലതാണ്. എന്നാല്‍ ദിവസവും രാവിലെയും രാത്രി ഉറങ്ങുന്നതിന് മുമ്പും വെള്ളരിക്കാനീരും റോസ് വാട്ടറും ചേര്‍ത്ത് ചുണ്ടില്‍ തേച്ചാല്‍ നിറം വയ്ക്കുന്നതിനൊപ്പം ചുണ്ടിന്റെ വരള്‍ച്ച മാറുകയും ചെയ്യും. രാത്രി നെയ്യ് പുരട്ടുന്നത് മറ്റൊരു മാര്‍ഗമാണ് വരള്‍ച്ച മാറ്റാന്‍.
ALSO READ: http://അടുത്ത വർഷം മുതൽ ദുബായിലെ സാലിക്ക്, പാർക്കിങ് നിരക്കുകളിൽ മാറ്റം
ഇതുമാത്രമല്ല ദിവസവും എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം. ലിപ് ബാം രാത്രിയില്‍ പുരട്ടിയാല്‍ രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ചുണ്ടിലുണ്ടായേക്കാവുന്ന വരള്‍ച്ച ഒഴിവാക്കാം. രാവിലെ പല്ലുതേയ്ക്കുന്ന സമയം ചുണ്ടുകള്‍ മൃദുവായി ബ്രഷ് ചെയ്യുന്നത് മൃതകോശങ്ങള്‍ നീക്കാന്‍ സഹായിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here