ഇനി മുടി കൊഴിയില്ല; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

മുടി കൊഴിച്ചിൽ എല്ലാവരും ഒരുപോലെ ഭയക്കുന്ന കാര്യമാണ്. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇനി മുടി കൊഴിയില്ല.

ഷാംപൂ ഉപയോഗം:

വെളിച്ചെണ്ണ, അര്‍ഗന്‍ ഓയില്‍ അല്ലെങ്കില്‍ ഷിയ ബട്ടര്‍ പോലുള്ള ചേരുവകള്‍ അടങ്ങിയിരിക്കുന്ന ഷാംപൂകള്‍ തിരഞ്ഞെടുക്കുക. ഇത് മുടിയുടെ ഈര്‍പ്പം നിലനിർത്താനും കേടുപാടുകള്‍ പരിഹരിക്കാനും സഹായിക്കുന്നു.

കണ്ടീഷണര്‍ ഉപയോഗം:

ഡീപ് കണ്ടീഷണര്‍ അല്ലെങ്കില്‍ ഹെയര്‍ മാസ്‌ക് ഉപയോഗിക്കുക. മുടിയെ ശക്തിപ്പെടുത്താനും പരിപോഷിപ്പിക്കാനും സഹായിക്കുന്ന കെരാറ്റിന്‍, അവോക്കാഡോ ഓയില്‍ അല്ലെങ്കില്‍ ബദാം ഓയില്‍ പോലുള്ള പ്രകൃതിദത്ത എണ്ണകളും പ്രോട്ടീനുകളും അടങ്ങിയ കണ്ടീഷണർ വേണം തിരഞ്ഞെടുക്കാൻ. മുടി ഷാംപൂ ചെയ്യുമ്പോഴെല്ലാം കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

Also read:ദിവസേന ഡയറ്റിൽ ഉൾപ്പെടുത്താൻ നല്ലത് ബ്രോക്കോളിയോ കോളിഫ്ലവറോ ?

സ്റ്റൈലിങ് സൂക്ഷിച്ച്:

മുടിയില്‍ കൂടുതല്‍ ചൂട് ഏല്‍പ്പിച്ചു കൊണ്ടുള്ള സ്റ്റൈലിംഗ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് മുമ്പ്, ചൂടില്‍ നിന്നുള്ള കേടുപാടുകള്‍ തടയാന്‍ കൃത്യമായ സ്ര്‌ട്രെയ്റ്റിനിംഗ് സ്പ്രേ അല്ലെങ്കില്‍ ക്രീം ഉപയോഗിക്കുക.

അള്‍ട്രാവയലറ്റ് സംരക്ഷണം:

ചർമം പോലെ തന്നെ അള്‍ട്രാവയലറ്റ് രശ്മികള്‍ മുടിക്കും കേടുവരുത്തും. ഇത് തടയുന്നതിനായി മുടിക്ക് സൂര്യപ്രകാശം നല്‍കുന്ന യുവി പ്രൊട്ടക്റ്റന്റ് സ്പ്രേ അല്ലെങ്കില്‍ ക്രീം ഉപയോഗിക്കുക.

പോഷകാഹാരം:

കഴിക്കുന്ന ഭക്ഷണം മുടിയുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കും, അതിനാല്‍ ശരിയായ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം കഴിക്കുകയെന്നത് പ്രധാനമാണ്. പ്രോട്ടീന്‍, ഇരുമ്പ്, ഒമേഗ-3 ഫാറ്റി ആസിഡുകള്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ പതിവാക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News