ദേ കണ്ടോളൂ…ഇതാണാ രേഖ, എന്റെ കയ്യിലുള്ള രേഖ! മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സിനിമാ ഡയലോഗാണിത്. ഈ ഡയലോഗ് കേൾക്കുമ്പോൾ ആദ്യം
നമ്മുടെ മനസിലേക്ക് എത്തുന്നത് തീർച്ചയായും ശങ്കരാടിയെന്ന നാട്യങ്ങളില്ലാത്ത നടനെയാണ്. അദ്ദേഹത്തിന്റെ ഓർമകൾക്ക് ഇന്ന് 23 വയസ്സ് തികയുകയാണ്.
ഗ്രാമീണ കഥാപാത്രങ്ങളെ തന്‍മയത്തത്തോടെ നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരിലേക്ക് എത്തിച്ച അതുല്യ പ്രതിഭയാണ് ചന്ദ്രശേഖര മേനോൻ എന്ന ശങ്കരാടി. ചിത്രങ്ങളിലെ ഡയലോഗുകളിലൂടെ അദ്ദേഹം പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ചതിന് കയ്യും കണക്കുമില്ല. സത്യന്‍ അന്തിക്കാട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. ഏതാനും മിനിട്ടുകൾ മാത്രമേ അദ്ദേഹം സ്‌ക്രീനിലെത്തുന്നൊള്ളുവെങ്കിലും ചിരി പടർത്താൻ അദ്ദേഹത്തിന് അത് തന്നെ ധാരാളമായിരുന്നു.
വിയറ്റ്നാം കോളനിയിലെ കൈ രേഖയ്ക്ക് പുറമെ മിന്നാരത്തിലെ ഭവാനിയമ്മ ഡയലോഗ് ആണ് അദ്ദേഹം ചിരിപടർത്തിയ മറ്റൊരു ഡയലോഗ്. സിനിമയിലെ പാചകക്കാരന്റെ കഥാപാത്രം , ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലെ തിരക്കഥാകൃത്ത്, എല്ലാം ഒന്നിനൊന്നിന് മികച്ചതായിരുന്നു. പപ്പയുടെ സ്വന്തം അപ്പൂസ്, എന്തിനോ പൂക്കുന്ന പൂക്കൾ, നം:1 സ്നേഹതീരം ബാംഗ്ലൂർ മെയിൽ അടക്കം നിരവധി ചിത്രങ്ങളിലെ കഥാപാത്രകൾ ഇന്നും മലയാളി മനസുകളിൽ മായാതെ കിടപ്പുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here