യുഎഇ ദേശീയ അസംബ്ലിയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന്റെ റിമോട്ട് വോട്ടിംഗ് ആംരംഭിച്ചു. ശനിയാഴ്ച നടക്കുന്ന തെരഞ്ഞെടുപ്പിൽ നേരിട്ടെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്ക് റിമോട്ട് വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്താം. വിദേശത്തുള്ള യുഎഇ പൗരന്മാർക്കും ഇത്തവണ വോട്ട് ചെയ്യാൻ അവസരം ലഭിക്കും.
Also Read; കുവൈറ്റിൽ അറസ്റ്റിലാക്കപ്പെട്ട 19 മലയാളി നേഴ്‌സുമാർ മോചിതരാകുന്നു
രാജ്യത്തെ തെരഞ്ഞെടുത്ത ഒമ്പത് കേന്ദ്രങ്ങളിൽ നേരിട്ടെത്തിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും മൊബൈൽ ആപ്പ് വഴിയും ഓൺലൈൻ ആയും റിമോട്ട് വോട്ടിംഗ് സൗകര്യം പ്രയോജനപ്പെടുത്താം. അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവെയ്ൻ, ഫുജൈറ, റാസൽഖൈമ തുടങ്ങി എല്ലാ എമിറ്റേറ്റുകളിലും റിമോർട്ട് വോട്ടിംഗ് കേന്ദ്രം പ്രവർത്തനം തുടങ്ങി. ഇന്നും നാളെയും ഈ കേന്ദ്രങ്ങളിലെത്തി മതിയായരേഖകൾ കാണിച്ച് വോട്ട് രേഖപ്പെടുത്താം. രാവിലെ 9 മണി മുതൽ വൈകിട്ട് 9 മണിവരെയാണ് റിമോർട്ട് വോട്ടിംഗ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. വോട്ടവകാശമുള്ള സ്വദേശി പൗരൻ വിദേശത്താണെങ്കിൽ ഓൺലൈൻ ആയി ഡിജിറ്റൽ ആപ്ലിക്കേഷനിലൂടെ വോട്ട് രേഖപ്പെടുത്താം.
Also Read; സിക്കിം മിന്നല്‍ പ്രളയം: മരണം 14 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
ആദ്യമായാണ് ഇത്തരമൊരു സൗകര്യം ഫെഡറൽ നാഷണൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ നടപ്പാക്കുന്നത്. റിമോർട്ട് വോട്ടിംഗ് കേന്ദ്രങ്ങളിൽ നേരിട്ടെത്തി വോട്ടുചെയ്യാൻ രണ്ടു ദിവസമാണ് സൗകര്യമെങ്കിൽ ഓൺലൈൻ വോട്ടു ചെയ്യാൻ മൂന്നു ദിവസം ലഭിക്കും. ഒക്ടോബർ ഏഴിന് രാവിലെ 8 മണി മുതൽ രാത്രി എട്ട് മണി വരെയാണ് യുഎഇ ദേശീയ അസംബ്ലിയിലേക്കുള്ള വോട്ടെടുപ്പ്. വിവിധ എമിറേറ്റുകളിലായി 24 വോട്ടിംഗ് കേന്ദ്രങ്ങളുണ്ടാകും. 128 വനിതകൾ അടക്കം 309 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. 40 അംഗ ഫെഡറൽ നാഷണൽ കൗൺസിലിലെ 20 പേരെയാണ് വോട്ടെടുപ്പിലൂടെ തെരഞ്ഞെടുക്കുക.
Also Read; ന്യൂസ് ക്ലിക്കിനെതിരായ കേസ്; എഡിറ്റർ പ്രബീർ പുരകായസ്ത ഇന്ന് ദില്ലി ഹൈക്കോടതിയെ സമീപിക്കും
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here