‘പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചു നല്‍കാം’; ബൈജൂസ് ഓഫീസിലെ ടിവി എടുത്ത് അച്ഛനും മകനും

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ബൈജൂസ് ഓഫീസിലെ ടെലിവിഷന്‍ എടുത്തു കൊണ്ടുപോകുന്നവരുടെ വീഡിയോയാണ്. കഴിഞ്ഞദിവസം ബൈജൂസിന്റെ ഉദയ്പൂര്‍ ഓഫീസിലാണ് പണം തിരികെ നല്‍കാത്തതില്‍ പ്രതിഷേധിച്ച് അച്ഛനും മകനും ഓഫീസിലെ ടിവി അഴിച്ചുകൊണ്ടു പോയത്. പണം തിരികെ നല്‍കുമ്പോള്‍ ടിവി തിരിച്ചു നല്‍കാമെന്ന് പറഞ്ഞുകൊണ്ടാണ് ഇരുവരും ചേര്‍ന്ന് ടിവി അഴിച്ചുകൊണ്ടു പോയത്.ഇരുവരും ടിവി അഴിക്കുന്നതും വാതില്‍ തുറന്ന് കൊണ്ടുപോകുന്നതും വീഡിയോയില്‍ കാണാവുന്നതാണ്.

ALSO READ ; തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത വാഹനാപകടത്തിൽ മരിച്ചു

ഓഫീസ് ജീവനക്കാര്‍ തടയാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും റീഫണ്ട് നല്‍കിയാല്‍ ടിവി തിരികെ നല്‍കാമെന്ന് ഇരുവരും പറയുകയാണ്. ബൈജൂസിന്റ ‘സേവനം ഇഷ്ടപ്പെടാത്തത് കൊണ്ട് പ്ലാന്‍ റദ്ദാക്കിയിരുന്നു. നല്‍കിയ തുക തിരിച്ചു നല്‍കാമെന്ന് കമ്പനി അറിയിക്കുകയും ചെയ്തു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും പണം തിരികെ നല്‍കിയില്ല. ഇതിനെ തുടര്‍ന്ന് നിരവധി തവണ ഓഫീസില്‍ എത്തിയെങ്കിലും പണം നല്‍കാന്‍ അവര്‍വ തയ്യാറായില്ല.’ ഇതോടെയാണ് ടിവി എടുത്ത് കൊണ്ടുപോകുന്നതെന്ന് പിതാവ് പറഞ്ഞു. സംഭവത്തില്‍ ഇതുവരെയും കമ്പനിയോ ബൈജൂസ് ജീവനക്കാരോ പ്രതികരിച്ചില്ല.

View this post on Instagram

A post shared by lafdavlog (@lafdavlog)

ALSO READ ; മുന്‍ ലോക്‌സഭ സ്പീക്കര്‍ മനോഹര്‍ ജോഷി അന്തരിച്ചു

അതേസമയം ബൈജൂസ് ആപ്പിന്റെ ഉടമയായ ബൈജു രവീന്ദ്രനെതിരെ ഇഡി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന ബൈജൂസ് വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകള്‍ നേരിടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇദ്ദേഹം രാജ്യം വിടാതിരിക്കാനാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News