തിരുവനന്തപുരം മുതലപ്പൊഴിയിൽ പാറയും മണലും നിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. പാറ നീക്കുന്നതിനായി ക്രെയിൻ എത്തിച്ചു. നിലവിൽ എസ്കവേറ്ററുകൾ വെച്ച് പുലിമുട്ടിലേക്കുള്ള പാത ഒരുക്കുകയാണ്.
സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള ചർച്ചയിലാണ് മുതലപ്പൊഴി അഴിമുഖത്തുനിന്നും പാറയും മണലും നീക്കാൻ തീരുമാനമായത്. ഇതിൻ്റെ ഭാഗമായി ക്രെയിൻ എത്തിച്ച് പ്രവൃത്തി ആരംഭിച്ചു.
നാഗർകോവിൽ നിന്നും റോഡ് മാർഗ്ഗമാണ് ക്രെയിൻ മുതലപ്പൊഴിയിൽ എത്തിച്ചത്. ബൂം ലെംഗ്ന്ത് 20 മീറ്ററുള്ള ക്രെയിനാണ് എത്തിച്ചത്.നിലവിൽ എസ്കവേറ്ററുകൾ വെച്ച് പുലിമുട്ടിലേക്കുള്ള പാത ഒരുക്കുകയാണ് ആദ്യം ചെയ്യുന്നത്.
Also Read: വന്ദനാദാസ് കൊലപാതകകേസില്‍ പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി
21 ടെണ്ണിൻറെൻ്റെ ക്രെയിനാണ് എത്തിച്ചത്.ട്രെയിൻ ഉപയോഗിച്ച് അഴിമുഖത്തുള്ള കൂറ്റൻ കല്ലുകൾ മാറ്റിയതിനു ശേഷം ആയിരിക്കും മണൽ മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങുന്നത്. അഴിമുഖത്ത് നിന്നും മണൽ നീക്കുന്നതോടെ മുതലപ്പൊഴിയിലെ അപകടങ്ങൾക്ക് ശാശ്വത പരിഹാരമാകും.പൊഴിയിലെ മണൽ നീക്കുന്ന ഡ്രജിംഗ് ജോലികൾ കാലാവസ്ഥ അനുകുലമായാലുടൻ ആരംഭിക്കും.ഡ്രജിങ്ങ് തുടങ്ങാൻ കഴിയുമെങ്കിൽ ഷിഷറിസ് ഡയക്ടരുടെ സൗകര്യം ഉറപ്പാക്കി ഹാർബർ വകുപ്പ് ചീഫ് എഞ്ചിനീയറുടെയും അദാനി പോർട്ടിൻ്റെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഡ്രജിങ്ങ് ടീം പ്ലാനിങ്ങ് അവതരിപ്പിക്കും.എല്ലാ രണ്ട് ദിവസത്തിൽ ഒരിക്കൽ അദാനി തുറമുഖ ഗ്രൂപ്പും ഹാർബർ എഞ്ചിനീയറിംഗ് വകുപ്പും യോഗം ചേരുമെന്നും പോർട്ട് അധികൃതർ അറിയിച്ചു.’
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here