പ്രതിഫലത്തിൽ കേമൻ തലയോ അതോ ദളപതിയോ?

കണക്കുകൾ ആഘോഷിക്കുന്നത് സിനിമയുടെ വിജയം പോലെ തന്നെ പ്രാധാന്യമേറിയ ഒന്ന് തന്നെയാണ്.
റിലീസിന് മുൻപ് ഒരു സിനിമ എത്ര നേടി, റിലീസിന് ശേഷം എത്ര നേടി, ക്ലോസിം​ഗ് കളക്ഷൻ എത്ര നേടി എന്നിങ്ങനെ പല കണക്കുകളാണ്.

ALSO READ: ഐശ്വര്യയും അഭിഷേകും പിരിയുന്നുവെന്ന വാർത്തയിൽ പുതിയ വഴിത്തിരിവ്, സ്ക്രീൻഷോട്ട് കണ്ട് ഞെട്ടി ആരാധകർ

സിനിമയുമായി ബന്ധപ്പെട്ട കണക്കുകൾ പോലെ തന്നെ പ്രധാനമാണ് താരങ്ങളുടെ പ്രതിഫലവും. ഇതേസമയം 100, 200, 500, 1000 കോടി ക്ലബ്ബുകളും ഇന്ത്യൻ സിനിമയുടെ പ്രധാനപ്പെട്ട ഘടകമായിരിക്കുകയാണ്. തമിഴകത്തിലേത് പോലെ തന്നെ മറ്റു നാടുകളിലും, പ്രത്യേകിച്ച് കേരളത്തിലും ആരാധക സമ്പത്തുള്ള സൂപ്പർ താരങ്ങളായ വിജയ്, അജിത്ത് എന്നിവരുടെ പ്രതിഫലമാണ് ഇപ്പോൾ ചർച്ച. ഇറങ്ങാനിരിക്കുന്ന രണ്ടുചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കെടുപ്പ്.

തമിഴ് എന്റർടെയ്ന്റ് വെബ്സൈറ്റുകൾ നൽകുന്ന വിവരങ്ങൾ മുൻനിർത്തി 63മത്തെ ചിത്രമായ വിടാമുയർച്ചിയ്ക്ക് തല അജിത്ത് 175 കോടിയാണ് വാങ്ങിക്കുക. വിജയിയുടെ പ്രതിഫലമാണ് അജിത്തിനൊപ്പം ചർച്ച ചെയ്യപ്പെടുന്നത്. റെക്കോർഡ് പ്രതിഫലമാണ് പുതിയ ചിത്രമായ ദളപതി 68ലേക്കായി വിജയ് വാങ്ങിക്കുന്നത്. 200 കോടിയാണ് വിജയിയുടെ പ്രതിഫലം. പുറത്തുവന്നിരിക്കുന്ന റിപോർട്ടുകൾ ശെരിയാണെങ്കിൽ നിലവിൽ തമിഴകത്ത് വൻ പ്രതിഫലം വാങ്ങിക്കുന്ന നടൻ വിജയ് ആണ്. അവസാനം റിലീസിനെത്തിയ ലിയോയ്ക്ക് 120 കോടിയായിരുന്നു വിജയിയുടെ പ്രതിഫലമെങ്കിൽ ജയിലറിൽ 110 കോടിയായിരുന്നു രജനികാന്തിന്റെ പ്രതിഫലം.

ALSO READ: ഇൻസ്റ്റാഗ്രാം റെക്കോർഡുകൾ തൂത്തുവാരി മലപ്പുറത്തുകാരന്റെ ഫുട്ബോൾ ഷോട്ട്

അജിത്ത് നായകനാകുന്ന ‘വിടാമുയർച്ചി’ മഗിഴ് തിരുമേനിയാണ് സംവിധാനം ചെയ്യുന്നത്. ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് വിജയ് നായകനാകുന്ന ദളപതി 68ന്റെ ഷൂട്ടിംഗും പുരോ​ഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News