ലിയോയിൽ വിജയ് വാങ്ങിയ പ്രതിഫലം പുറത്ത്, തൃഷയെക്കാൾ മൂല്യം സഞ്ജയ് ദത്തിന്, മാത്യു തോമസിനും കോടികളോ?

ലോകേഷ്-വിജയ് ചിത്രം ലിയോയിലെ താരങ്ങൾ വാങ്ങിയ പ്രതിഫലം പുറത്തു വിട്ട് പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യ. തെന്നിന്ത്യൻ സിനിമാ ചരിത്രത്തിലെത്തന്നെ ഏറ്റവും മികച്ച ഓപ്പണിങ് ലഭിച്ച ലിയോയിൽ 120 കോടി രൂപയാണ് വിജയ് പ്രതിഫലമായി വാങ്ങിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പറയുന്നത്. നായികയായ തൃഷ 7 കോടി വാങ്ങിയപ്പോൾ വില്ലൻ വേഷത്തിൽ എത്തിയ ബോളിവുഡ് നടൻ സഞ്ജയ് ദത്ത് 10 കോടി രൂപയാണ് സിനിമയ്ക്ക് വേണ്ടി വാങ്ങിയത്.

ALSO READ: മമ്മൂട്ടി ചിത്രം ഭ്രമയുഗം ബ്ലാക്ക് ആൻഡ് വൈറ്റിൽ? സിനിമയാക്കുന്നത് നൂറു വര്ഷം പഴക്കമുള്ള ഒരു പാൻ ഇന്ത്യൻ പ്രേതക്കഥ

15 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വിജയ്- തൃഷ കോമ്പിനേഷനിൽ ഒരു സിനിമ എത്തുന്നത്. സഞ്ജയ് ദത്തിനൊപ്പം ചിത്രത്തിലെ പ്രധാന വില്ലനായി എത്തിയ ഹരോള്‍ഡ് ദാസിനെ അവതരിപ്പിച്ചത് തമിഴ് നടൻ അര്‍ജുനായിരുന്നു. 2 കോടി രൂപയാണ് അർജുന് പ്രതിഫലമായി ലഭിച്ചത്. മറ്റൊരു പ്രധാന കഥാപാത്രമായ ഗൌതം വസുദേവ് മേനോൻ 70 ലക്ഷവും പ്രിയ ആനന്ദ് 50 ലക്ഷവും ചിത്രത്തിന് വേണ്ടി കൈപ്പറ്റിയിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ വ്യക്തമാക്കുന്നു. എന്നാൽ, മലയാളി താരമായ മാത്യു തോമസിന്റെയും, മറ്റു പ്രധാന കഥാപാത്രങ്ങളുടെയും പ്രതിഫലം ഇതുവരേക്കും പുറത്തു വന്നിട്ടില്ല.

ALSO READ: ന്യൂസ് ക്ലിക്ക് എഡിറ്റർ അടക്കമുള്ളവരുടെ കസ്റ്റഡി 5 ദിവസം കൂടി നീട്ടി

അതേസമയം, ലിയോയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം വന്നതോടെ വിജയ് കഥാപാത്രമായ പാർത്ഥിപന് വലിയ കയ്യടികളാണ് സോഷ്യൽ മീഡിയ നൽകുന്നത്. താരത്തിന്റെ ഏറ്റവും മികച്ച കഥാപാത്രമാണ് ലിയോയിലേതെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. ഇമോഷണൽ രംഗംങ്ങളെ ഇത്രത്തോളം ഭംഗിയിൽ അവതരിപ്പിക്കുന്ന ഒരു വിജയ് മുൻപ് ഉണ്ടായിട്ടില്ലെന്നും, കരിയറിലെ മികച്ച പ്രകടനമായി ഇത് വാഴ്ത്തപ്പെടുമെന്നും പ്രേക്ഷകർ പ്രതികരിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News