എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ നിന്ന് ‘ഇന്ത്യ’യുടെ പേര് മാറ്റി ‘ഭാരത്’ എന്നാക്കാനുള്ള നീക്കത്തിനെതിരെ പ്രതികരിച്ച് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. 70 വര്‍ഷം മുമ്പ് രാജ്യത്തിന്റെ പേര് ഇന്ത്യ എന്നാക്കുന്നതിനെ എതിര്‍ത്ത് പാകിസ്ഥാന്‍ രംഗത്തെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പാകിസ്ഥാന്‍ പറഞ്ഞ അതേ കാര്യം നടപ്പിലാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ പല ചരിത്രസ്മാരകങ്ങളുടേയും പേര് ബോധപൂര്‍വം കേന്ദ്ര സര്‍ക്കാര്‍ മാറ്റി. ഇത്തവണത്തെ ലോകകപ്പ് മത്സരം ആരംഭിച്ചത് പോലും നരേന്ദ്ര മോദിയുടെ പേരില്‍ നിന്നുള്ള സ്റ്റേഡിയത്തില്‍ നിന്നാണെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പുനത്തില്‍ കുഞ്ഞബ്ദുള്ള സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച പുനത്തില്‍ സ്മൃതി- 2023 പരിപാടിയില്‍ കോഴിക്കോട് സംസാരിക്കുകയായിരുന്നു ഡോ. ജോണ്‍ ബ്രിട്ടാസ്.
READ ALSO:തരൂരിന്റെ വിവാദ പ്രസ്താവന കോ ലീ ബീ സഖ്യത്തിനുള്ള മുന്നൊരുക്കം: ഐ എന്‍ എല്‍
പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കി ഭാരത് എന്നാക്കാനാണ് ഉപദേശക സമിതി ശുപാര്‍ശ ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ പേര് മാറ്റല്‍ നീക്കത്തിന്റെ ചുവട് പിടിച്ചാണ് എന്‍സിഇആര്‍ടിയുടെ ഈ നീക്കം. 2022 ലെ സോഷ്യല്‍ സയന്‍സ് കമ്മിറ്റിയാണ് ഈ നിര്‍ദേശം നല്‍കിയത്. ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാര്‍ശ ചെയ്തത്. ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തില്‍ പോലും ഭാരതമെന്നാണ് പറയുന്നതെന്നും സമിതി അധ്യക്ഷന്‍ സി ഐ ഐസക് പറയുന്നു. ഇന്ത്യ എന്ന് പേര് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെയാണ്. പുരാതന ചരിത്രമെന്നത് ഇനി മുതല്‍ ക്ലാസിക്കല്‍ ചരിത്രമെന്നാക്കും. പുരാതന, മധ്യകാല, ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും സി ഐ ഐസക് ആവശ്യപ്പെട്ടു.
READ ALSO:യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള അവസാനതീയതി ഒക്ടോബര്‍ 28
സെപ്റ്റംബര്‍ 5ന് ജി20 അതിഥികള്‍ക്ക് രാഷ്ട്രപതി നല്‍കിയ അത്താഴ വിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു കുറിച്ചത്. അന്നുമുതലാണ് പേര് മാറ്റല്‍ വിവാദം കൊടുമ്പിരി കൊണ്ടത്. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതും സമാന ആവശ്യം ഉന്നയിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here