പാഠപുസ്തകങ്ങളിലെ പേരുമാറ്റം ഇന്ത്യന്‍ ഭരണഘടനയോടുള്ള അവഗണന: എസ്എഫ്‌ഐ

പാഠപുസ്തകങ്ങളിലെ പേരുമാറ്റത്തിനെതിരെ എസ്എഫ്‌ഐ രംഗത്ത്. പേരുമാറ്റത്തിനായുള്ള എന്‍സിഇആര്‍ടിയുടെ നിര്‍ദ്ദേശം ഇന്ത്യന്‍ ഭരണഘടനയോടുള്ള അവഗണനയെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. ബി ജെ പിക്ക് ‘ഭാരത’ത്തോടും ‘ഇന്ത്യ’യോടും ആത്മാര്‍ത്ഥതയില്ല. പേരുമാറ്റം രാഷ്ട്രീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ള ബിജെപിയുടെ തന്ത്രമെന്നും എസ്എഫ്‌ഐ കൂട്ടിച്ചേര്‍ത്തു. എന്‍സിഇആര്‍ടി നിര്‍ദ്ദേശം നിരസിക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം ചെയ്തു.

പാഠപുസ്തകങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിവാക്കി ഭാരത് എന്നാക്കാനാണ് ഉപദേശക സമിതി ശുപാര്‍ശ ചെയ്തത്. കേന്ദ്രസര്‍ക്കാരിന്റെ പേര് മാറ്റല്‍ നീക്കത്തിന്റെ ചുവട് പിടിച്ചാണ് എന്‍സിഇആര്‍ടിയുടെ ഈ നീക്കം. 2022 ലെ സോഷ്യല്‍ സയന്‍സ് കമ്മിറ്റിയാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാര്‍ശ ചെയ്തതെന്ന് സമിതി അധ്യക്ഷന്‍ സിഐ ഐസക് പറഞ്ഞു.

READ ALSO:ഇടമലക്കുടിയില്‍ നിന്ന് സെക്രട്ടേറിയറ്റിലെത്തി 10 വയസുകാരി; മന്ത്രി കെ രാധാകൃഷ്ണനെ കണ്ട് നന്ദി പറയാന്‍

ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വര്‍ഷം പഴക്കമുള്ള വിഷ്ണുപുരാണത്തില്‍ പോലും ഭാരതമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന് പേര് വ്യാപകമായി ഉപയോഗിക്കാന്‍ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ വരവോടെയാണ്. പുരാതന ചരിത്രമെന്നത് ഇനി മുതല്‍ ക്ലാസിക്കല്‍ ചരിത്രമെന്നാക്കും. പുരാതന, മധ്യകാല, ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്. സെപ്റ്റബര്‍ 5ന് ജി20 അതിഥികള്‍ക്ക് രാഷ്ട്രപതി നല്‍കിയ അത്താഴ വിരുന്നിലേക്കുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിന് പകരം പ്രസിഡന്റ് ഓഫ് ഭാരത് എന്നായിരുന്നു കുറിച്ചത്. അന്നുമുതലാണ് പേര് മാറ്റല്‍ വിവാദം കൊടുമ്പിരി കൊണ്ടത്. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭാഗവതും സമാന ആവശ്യം ഉന്നയിച്ചിരുന്നു. എന്തായാലും കേന്ദ്രസര്‍ക്കാര്‍ പേരുമാറ്റല്‍ നടപടിയുമായി മുന്നോട്ട് പോകുന്നതിന്റെ ചുവട് പിടിച്ചാണ് ഇപ്പോള്‍ എന്‍സിഇആര്‍ടിയും പാഠപുസ്തകങ്ങളില്‍ പേരുമാറ്റാന്‍ ഒരുങ്ങുന്നത്.

READ ALSO:വസ്‌തുക്കച്ചവടത്തിന്റെ മറവില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തു; യുവതിയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News