മാസ്സ് റീ എൻട്രി നടത്താൻ ഡസ്റ്റർ: മുഖം മിനുക്കി പുതിയ മോഡൽ ഉടൻ എത്തിയേക്കും

renault duster

മുഖം മിനുക്കി ഇന്ത്യൻ വാഹന വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങി റെനോ ഡസ്റ്റർ. ഡിസൈനിലും ഫീച്ചറുകളിലുമടക്കം വമ്പൻ മാറ്റങ്ങളുമായി എസ്.യു.വി അധികം വൈകാതെ തന്നെ ലോഞ്ച് ചെയ്യുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്.

ALSO READ; മെറ്റാലിക് ഫിനിഷ്, ഒപ്പം കിടിലൻ ഫീച്ചറുകൾ: ബോട്ട് അൾട്ടിമ റീഗൽ സ്മാർട്ട് വാച്ചുകൾ പുറത്തിറങ്ങി

ലോഞ്ച് ചെയ്ത ആദ്യഘട്ടത്തിൽ വമ്പൻ ഹിറ്റായിരുന്നു ഡസ്റ്റർ. എന്നാൽ കാലക്രമേണ മോഡലിന്റെ വിൽപ്പനയിൽ വലിയ ഇടിവാണ് ഉണ്ടായത്. ഇതിനിടെ എമിഷൻ മാനദണ്ഡങ്ങളിൽ ചില പ്രശ്നങ്ങൾ നേരിട്ടതോടെയാണ് ഡസ്റ്റർ പൂർണമായും വിപണിയിൽ നിന്നും അരങ്ങൊഴിഞ്ഞത്.അപാകതകൾ എല്ലാം പരിഹരിച്ച ശേഷം കിടിലൻ ലുക്കും ഫീച്ചറുകളും കോർത്തിണക്കി ഈ വർഷം അവസാനമോ അടുത്ത വർഷം നടക്കുന്ന
ഓട്ടോ എക്‌സ്‌പോയിലോ പുതിയ മോഡൽ ലോഞ്ച് ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ALSO READ; ആൾട്ട്‌ ന്യൂസ്‌ സഹസ്ഥാപകൻ മുഹമ്മദ്‌ സുബൈറിനെതിരെ വിദ്വേഷക്കുറ്റം ആരോപിച്ച്‌ വീണ്ടും യുപി പൊലീസ്‌ കേസെടുത്തു

പുതിയ മോഡലിന്റെ ഇൻ്റീരിയർ കൂടുതൽ പ്രീമിയം രീതിയിലാകും രൂപകൽപ്പന ചെയ്യുക. 1.0 ലിറ്റർ, 1.2ലിറ്റർ, 1.5ലിറ്റർ ഹൈബ്രിഡ് എഞ്ചി ൻ വേരിയന്റുകളാകും ഡസ്റ്ററിനുണ്ടാകുക. ഗ്രില്ലിലും, ബോണറ്റിറ്റിലും,ബമ്പറിലുമൊക്കെ വലിയ മാറ്റങ്ങൾ ഉണ്ടായേക്കുമെന്ന് കരുതാം.

ENGLISH SUMMARY: RENAULT DUSTER TO RE LAUNCH SOON IN INDIAN AUTO MARKET

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News