മൂന്നാം തലമുറ ഡസ്റ്റര്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ

മൂന്നാം തലമുറ ഡസ്റ്റര്‍ അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങി റെനോ. ബോക്സി ശൈലിയിലാണ് ഈ കാറിന്റെ ഡിസൈന്‍. സ്ലീക്കര്‍ ഹെഡ്ലൈറ്റുകള്‍, വൃത്താകൃതിയിലുള്ള ഫോഗ് ലാമ്പുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ.

ALSO READ: ‘മലയാളിയുടെ ഏറ്റവും പ്രിയങ്കരനായ മജീഷ്യനായി ഉണ്ടാകണം’; ഗോപിനാഥ് മുതുകാടിന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ കത്ത്

സ്‌ക്വയേര്‍ഡ് ഓഫ് വീല്‍ ആര്‍ച്ചുകള്‍, സി-പില്ലറിലെ ഡോര്‍ ഹാന്‍ഡിലുകള്‍, വലിയ റിയര്‍ സ്‌കിഡ് പ്ലേറ്റ്,18 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ എന്നിവ കാറിന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഈ കാറിന്റെ ഇന്റീരിയറില്‍ ചില പുത്തന്‍ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കാന്‍ സാധ്യതയുണ്ട്. രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 1.6 ലിറ്റര്‍ പെട്രോള്‍ ഹൈബ്രിഡ് എഞ്ചിനും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയോടെ 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. 7 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 6 സ്പീക്കര്‍ ആര്‍കെമിസ് സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജിംഗ്, ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറുകള്‍ എന്നിവയും ഈ കാറില്‍ ലഭ്യമാകും. സെന്‍ട്രല്‍ കണ്‍സോള്‍ ഏരിയയില്‍ എസി വെന്റുകളും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം കണ്‍ട്രോള്‍ ബട്ടണുകളും സ്ഥാനം പിടിക്കും. സ്‌നോ, ഓട്ടോ, ഓഫ് റോഡ്, ഇക്കോ, മഡ് തുടങ്ങിയ ഡ്രൈവ് മോഡുകളും മൂന്നാം തലമുറ ഡസ്റ്ററില്‍ വരുന്നുണ്ട്.

ALSO READ; ‘ഒമാനെ തകർത്ത് ഓസീസ്’, ലോകകപ്പിലെ പത്താം മത്സരത്തില്‍ നടന്നത് ചരിത്ര മുഹൂർത്തം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration