‘എനിക്ക് നരേന്ദ്ര മോദിയില്‍ ഉത്തമ വിശ്വാസമുണ്ടെന്ന് രഞ്ജി പണിക്കർ’, സംഘിയാക്കും മുൻപ് മുഴുവൻ കേൾക്കൂ, ഇത് ഒരു മികച്ച ട്രോളാണ്

ചലച്ചിത്ര താരങ്ങളിൽ പലരും സംഘപരിവാർ-ബിജെപി അനുകൂല നിലപാടുകൾ സ്വീകരിക്കുന്നത് ഇപ്പോൾ പതിവാണ്. അതുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിക്കപ്പെട്ട ഒരു നിലപാടാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ‘എനിക്ക് നരേന്ദ്ര മോദിയില്‍ ഉത്തമ വിശ്വാസമുണ്ട്’ എന്ന് രഞ്ജി പണിക്കർ പറയുന്ന ഒരു വിഡിയോയും വാർത്തയുമാണ് താരം സംഘപരിവാർ അനുകൂല നിലപാട് സ്വീകരിച്ചു എന്ന തെറ്റിദ്ധാരണ പടർത്തിയത്.

ALSO READ: ‘അത് കേരളത്തിന്‍റെ അവകാശമല്ല, കേന്ദ്രത്തിന്‍റെ ഔദാര്യമാണ്’; വായ്‌പ പരിധിയില്‍ നാടിനെ അപമാനിച്ച് കെ സുരേന്ദ്രന്‍

രഞ്ജി പണിക്കരുടെ മുഴുവൻ വാക്കുകളും കേട്ടാൽ മാത്രമേ മോദിക്കെതിരെ അദ്ദേഹം ഉയർത്തിയ ഒരു വലിയ വിമർശനവും ട്രോളുമാണ് ഇതെന്ന് മനസിലാകൂ. നരേന്ദ്ര മോദി പറഞ്ഞത് ചെയ്യില്ലെന്ന കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ളത് കൊണ്ടാണ് തനിക്ക് അദ്ദേഹത്തെ വിശ്വാസമാണെന്ന് പറയുന്നതെന്നാണ് രഞ്ജി പണിക്കർ പറയുന്നത്. നരേന്ദ്ര മോദിക്കെത്തിരെയുള്ള ഈ പരാമർശം ഇപ്പോൾ വലിയ രീതിയിലാണ് ചർച്ചയായിരിക്കുന്നത്.

രഞ്ജി പണിക്കർ മോദിക്കെതിരെ പറഞ്ഞത്

ALSO READ: പേടിഎമ്മിന്റെയും ഫോണ്‍പേയുടെയും എതിരാളി; ‘ജിയോ പേ’ സേവനവുമായി റിലയൻസ്

എനിക്ക് നരേന്ദ്ര മോദിയില്‍ ഉത്തമ വിശ്വാസമുണ്ട്. നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രി ആകുന്നതിന് മുമ്പും പ്രധാനമന്ത്രി ആയതിന് ശേഷവും പറഞ്ഞ ഒരുപാട് കാര്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അദ്ദേഹം പറഞ്ഞത്, വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കപെട്ട കള്ളപ്പണം ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടുവരും എന്നായിരുന്നു. എന്നാല്‍ കൊണ്ടുവന്നില്ല.

നോട്ട് നിരോധനത്തിലൂടെ രാജ്യത്തെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കി വളര്‍ത്തുമെന്ന് നരേന്ദ്ര മോദി നമ്മളോട് പറഞ്ഞു. ഇല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞു. എന്നാല്‍ നരേന്ദ്ര മോദി ജീവിച്ചിരിപ്പുണ്ട്. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായില്ല എന്ന് മാത്രമല്ല, ലോകത്തെ സാമ്പത്തിക ശക്തികള്‍ക്ക് മുന്നില്‍ ഇന്ത്യ മുട്ടുമടക്കി നില്‍ക്കുന്ന കാഴ്ച നമുക്ക് കാണാം. നരേന്ദ്ര മോദി പറഞ്ഞത് ചെയ്യില്ല എന്ന കാര്യത്തില്‍ ഉത്തമ വിശ്വാസമുള്ളത് കൊണ്ടാണ് എനിക്ക് നരേന്ദ്ര മോദിയെ വിശ്വാസമാണെന്ന് ഞാന്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News