മുംബൈയ്‌ക്കെതിരെ നാണംകെട്ട തോല്‍വി; തൊട്ടതൊല്ലാം പിഴച്ച് സഞ്ജുവും കൂട്ടരും

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മുംബൈക്കെതിരെ കേരളത്തിന് നാണംകെട്ട തോല്‍വി. 327 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന കേരളം 232 റണ്‍സിനാണ് കനത്ത തോല്‍വി ഏറ്റുവാങ്ങിയത്. വിക്കറ്റ് നഷ്ടമില്ലാതെ 24 റണ്‍സെന്ന സ്‌കോറില്‍ അവസാന ദിനം കളിയാരംഭിച്ച കേരളം ആദ്യ സെഷനില്‍ തന്നെ 94 റണ്‍സിന് ഓള്‍ ഔട്ടായി. സീസണിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സമനില നേടിയ കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്. രണ്ടാം ഇന്നിംഗ്‌സില്‍ കേരളത്തിന്റെ തന്ത്രങ്ങളെല്ലാം പാളി. ആദ്യ ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട തുടക്ക നല്‍കിയ ഓപ്പണിങ്ങ് സഖ്യത്തില്‍ നിന്ന് കൃഷ്ണപ്രസാദിനെ മാറ്റി ജലജ് സക്‌സേനയെ ഓപ്പണറാക്കിയ ക്യാപ്റ്റന്‍ സഞ്ജുവിന്റെ തന്ത്രം പാളി.

ALSO READ: രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകരുത്; വാദവുമായി പ്രതിഭാഗം

കൃഷ്ണപ്രസാദും രോഹന്‍ കുന്നുമ്മലും ജലജ് സക്‌സേനയെ ഓപ്പണറാക്കിയുള്ള പരീക്ഷണം കേരളത്തിന് ഗുണം ചെയ്തില്ല. സക്‌സേന 16 റണ്‍സെടുത്ത് പുറത്തായി. മൂന്നാമനായെത്തിയ കൃഷ്ണപ്രസാദ് നാലു റണ്‍സ് മാത്രമെടുത്ത് മടങ്ങി. ബാറ്റിങ്ങ് ഓര്‍ഡറില്‍ പരീക്ഷണം തുടര്‍ന്ന സഞ്ജു ആറാമനായി ക്രീസിലെത്തിയെങ്കിലും 53 പന്തുകളില്‍ നിന്ന് 15 റണ്‍സുമാത്രമാണ് എടുക്കാനായത്. 26 റണ്‍സെടുത്ത ഓപ്പണര്‍ രോഹന്‍ കുന്നുമ്മലാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. 19 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് കേരളത്തിന്റെ അവസാന 5 വിക്കറ്റുകള്‍ നഷ്ടപ്പെട്ടത്. മുംബൈക്ക് വേണ്ടി ഷംസ് മുലാനി 44 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണിയും തനുഷ് കൊടിയാനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മൂന്ന് മത്സരങ്ങള്‍ പിന്നിട്ടതോടെ കേരളം ഗ്രൂപ്പില്‍ ആറാം സ്ഥാനത്താണ്.

ALSO READ: സീതയെ സംരക്ഷിക്കാത്ത രാമന്‍ രാജ്യത്തിന്റെ രക്ഷകനോ ? വിരോധാഭാസങ്ങളുടെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News