പാടുന്ന നായികമാര്‍ ഇഷ്ടം പോലെയുണ്ട് സിനിമാ മേഖലയില്‍. എന്നാല്‍ പാട്ടെഴുതുന്ന നായികമാരെ മഷിയിട്ട് നോക്കിയാല്‍ പോലും കണ്ടെന്ന് വരില്ല. പ്രദര്‍ശനത്തിനൊരുങ്ങുന്ന മനോരാജ്യം എന്ന ചിത്രത്തിലൂടെ പാട്ടെഴുതുന്ന നായിക എന്ന പെരുമ സ്വന്തമാക്കുകയാണ് രഞ്ജിതമേനോന്‍.
മണിയറയിലെ അശോകന്‍, സാജന്‍ ബേക്കറി സിന്‍സ് 1962, പത്രോസിന്റെ പടപ്പുകള്‍ എന്നീ സിനിമകളിലൂടെയും പോച്ചര്‍ എന്ന വെബ് സീരീസിലൂടെയും ശ്രദ്ധേയയായ രഞ്ജിത മേനോന്‍ മനോരാജ്യത്തില്‍ നിഖില്‍ സാനിന്റെ സംഗീതത്തില്‍ വിനീത് ശ്രീനിവാസന്‍ പാടിയ’തെളിവാനമേ’ എന്ന പാട്ടെഴുതിയത് യാദൃശ്ചികമായാണ്.
പഠിച്ചത് ഫങ്ഷണല്‍ ഇംഗ്ലീഷും എംബിഎ ഇന്‍ ടൂറിസവുമൊക്കെയാണെങ്കിലും ഞാന്‍ പത്താം ക്ലാസ് വരെ മലയാളം മീഡിയത്തിലാണ് പഠിച്ചത്. വീട്ടിലെല്ലാവര്‍ക്കും മലയാളം എഴുതാനും വായിക്കാനും അറിയണമെന്നത് അച്ഛന് നിര്‍ബന്ധമുള്ള കാര്യമായിരുന്നു. മലയാളം പുസ്തകങ്ങള്‍ വായിക്കാനും അച്ഛന്‍ പ്രേരിപ്പിച്ചിരുന്നു. കുട്ടിക്കാലം തൊട്ടേ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കുന്ന ശീലം അങ്ങനെ വന്നതാണ് – രഞ്ജിത മേനോന്‍ പറയുന്നു.
ALSO READ: സൂക്ഷിച്ചില്ലങ്കില്‍ പണികിട്ടും; വാട്സ്ആപ്പ് ഉപയോക്താക്കളെ ലക്ഷ്യമിട്ട് വന്‍ കെണി
മനോരാജ്യത്തില്‍ ഗോവിന്ദ് പത്മസൂര്യ എന്ന ജിപി യാണ് രഞ്ജിത മേനോന്റെ നായകന്‍. രഞ്ജിത അത്യാവശ്യം എഴുതുമെന്ന കാര്യം ജിപിയ്ക്ക് അറിയാമായിരുന്നു. ജിപിയുടെ മ്യൂസിക്ക് കമ്പനിക്ക് വേണ്ടിയാണ് തെളിവാനമേ എന്ന പാട്ടെടുതിയത്. പിന്നീട് മനോരാജ്യത്തില്‍ പ്രെമോ സോംഗ് ആയി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ആസ്‌ട്രേലിയയില്‍ മനോരാജ്യത്തിന്റെ ചിത്രീകരണം തുടങ്ങിയ ശേഷം ഒരു ഗാനം കൂടി ആവശ്യമായി വരികയും പുതിയ ഒരു പാട്ട് ഒരുക്കാനുള്ള സമയക്കുറവ് മൂലം പ്രൊമോ സോംഗ് പ്രധാന ഗാനമാക്കാന്‍ സിനിമയുടെ രചയിതാവും സംവിധായകനുമായ റഷീദ് പാറയ്ക്കല്‍ തീരുമാനിക്കുകയായിരുന്നു.
പാട്ട് പാടാന്‍ വന്ന വിനീത് ശ്രീനിവാസന്‍ പാട്ടിലെ ഒരു വരിയില്‍ത്തന്നെ എത്ര വാക്കുകളാണെന്ന് തമാശ പറഞ്ഞ് ചിരിച്ചത് രഞ്ജിതയ്ക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ആസ്‌ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ മിയ എന്ന കഥാപാത്രത്തെയാണ് മനോരാജ്യത്തില്‍ രഞ്ജിത മേനോന്‍ അവതരിപ്പിക്കുന്നത്. ടൈറ്റില്‍ റോള്‍ അവതരിപ്പിക്കുന്ന നായികാ പ്രാധാന്യമുള്ള സിനിമയുടെ ചിത്രീകരണം തുടങ്ങാനിരിക്കുന്നു. ആഗസ്റ്റ് 30നാണ്് മനോരാജ്യം തിയേറ്ററുകളിലെത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here