നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം തിരുവനന്തപുരത്തെ മാനവീയം വീഥി തുറന്നു. തലസ്ഥാന നഗരത്തിലെ കലാ,സാംസ്കാരിക കൂട്ടായ്മകളുടെ കേന്ദ്രമായി ഇനി വീണ്ടും മാനവിയം വീഥി മാറും. രണ്ടു വർഷത്തിനുശേഷമാണ് ആധുനിക നിലവാരത്തിൽ നവീകരണങ്ങൾ പൂർത്തിയാക്കിയാണ് മാനവീയം വീഥി തുറന്നു നൽകിയത്. മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വി ശിവൻകുട്ടി, എം ബി രാജേഷ്, ആന്റണി രാജു, ജി ആർ അനിൽ എന്നിവർ ചേർന്നാണ് ഉദ്ഘാടനം നിർവഹിച്ചു .
Also Read: 2021 – 22 വർഷത്തെ നാഷണൽ സർവീസ് സ്കീം അവാർഡുകൾ പ്രഖ്യാപിച്ചു
ലൈബ്രറി,ഇരിപ്പിടം, കുടിവെള്ള സൗകര്യം ,കോഫീ ഷോപ്പുകൾ, ലിംഗ സൗഹൃദ ശുചിമുറി സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയെല്ലാം മനവീയം വീഥിയിലുണ്ട്. ഒപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന cctv ദൃശ്യങ്ങൾ നിരീക്ഷിക്കാൻ കഴിയുന്ന പൊലീസ് കൺട്രോൾ റൂമും സജ്ജീകരിച്ചിട്ടുണ്ട്. വൈകുന്നേരങ്ങളിൽ ഇലട്രിക്ക് വിളക്കുകൾ തെളിയുന്നത്തോടെ മനവീയം വീഥിയുടെ സൗന്ദര്യം പൂർണതയിലെത്തും. തലസ്ഥാനത്തിനുള്ള സർക്കാരിന്റെ ഓണസമ്മാനമാണ് ആധുനിക നിലവാരത്തിലുള്ള മാനവി വീഥിയെന്ന് മന്ത്രിമാർ പറഞ്ഞു.
കലകളും പാട്ടും ഒത്തുചേരലും ആഘോഷവുമൊക്കെയായി മനവീയം വീഥിയിലെ ഇനിയുള്ള സായന്തനങ്ങൾ മാറുമെന്ന സന്തോഷത്തിലാണ് ഇവിടുത്തെ സാംസ്‌കാരിക പ്രവർത്തകർ. മനവീയത്തെ പുതിയ സൗകര്യങ്ങൾ നൈറ്റ് ലൈഫിന് കൂടി ഇണങ്ങുന്നതാണ്.കെൽട്രോൺ ജങ്ഷനിലെയും,ആൽത്തറ ജങ്ഷനിലെയും അയലന്റ്കൾ കൂടി പൂർത്തിയാക്കുന്നത്തോടെ മനവീയം വീഥിയുടെ മാറ്റ് കൂടും.
Also Read: കണ്ണീരോടെ വിട ചൊല്ലി നാട്; മക്കിമല എൽപി സ്കൂളിലെ പൊതുദർശനം പൂർത്തിയായി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here