ഗോവ ഫെസ്റ്റ് 2024 ൽ മികച്ച ക്രിയേറ്റീവ് ഏജൻസിക്കുള്ള ഗ്രാൻ്റ് പ്രിക്സ് അവാർഡ് കരസ്ഥമാക്കി മൈത്രി അഡ്വർട്ടൈസിംഗ് വർക്സ്

പ്രശസ്ത പരസ്യ ഏജൻസിയായ മൈത്രി അഡ്വർട്ടൈസിംഗ് വർക്സ് പരസ്യ മേഖലയിലെ മികച്ച പുരസ്കാരം കരസ്ഥമാക്കി . ഗോവ ഫെസ്റ്റ് 2024 ൽ വിതരണം ചെയ്ത എബ്ബി അവാർഡുകളിൽ മികച്ച ക്രിയേറ്റീവ് ഏജൻസിക്കുള്ള ഗ്രാൻ്റ് പ്രിക്സ് പുരസ്കാരമാണ് മൈത്രിക്ക് ലഭിച്ചത്. നെറ്റ് ഫ്ലിക്സിലൂടെ സംപ്രേഷണം ചെയ്ത ലൈംഗിക വിദ്യാഭ്യാസ പരിപാടിയുടെ പ്രമോഷൻ വീഡിയോ ആണ് മൈത്രിയെ പുരസ്കാരത്തിന് അർഹമാക്കിയത്.

Also Read: ‘അഗ്‌നിവീര്‍ നിര്‍ത്തലാക്കണം, ജാതി സെന്‍സസ് നടപ്പാക്കണം’; സഖ്യകക്ഷികളുടെ ആവശ്യങ്ങളില്‍ ബിജെപിക്ക് തലവേദന

നടി ഷക്കീലയെ അവതരിപ്പിക്കുന്ന 5 മിനിറ്റ് ദൈർഘ്യമുള്ളതായിരുന്നു പ്രൊമോഷണൽ വീഡിയോ .ഗ്രാൻഡ് പ്രിക്സ് കൂടാതെ, ഈ വർഷത്തെ എബിബിവൈ അവാർഡുകളിൽ ഏജൻസിക്ക് 5 ഷോർട്ട്‌ലിസ്റ്റുകളും ലഭിച്ചു, ഫെസ്റ്റിൽ മുൻ ദിവസങ്ങളിൽ ഒരു വെള്ളിയും വെങ്കലവും മൈത്രി നേടിയിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അവാർഡ് ഷോയിൽ പുരസ്കാരം സ്വന്തമാക്കിയ കേരളത്തിൽ നിന്നുള്ള ആദ്യത്തെ ഏജൻസി എന്ന നിലയിൽ അഭിമാനിക്കുന്നതായി മൈത്രി അഡ്വർടൈസിംഗ് മാനേജിംഗ് ഡയറക്ടർ രാജു മേനോൻ പറഞ്ഞു.

Also Read: ‘ഷോ വെറും മോദി ഷോ’, ക്യാമറ ഉള്ളപ്പോൾ മാത്രം പ്രത്യക്ഷപ്പെടുന്ന നെന്മ മരങ്ങൾ, വെയിലത്ത് റിക്ഷാവാലയെ സഹായിച്ച യുവതിയെ ട്രോളി സോഷ്യല്‍ മീഡിയ: വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News