പ്രശസ്ത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. 90 വയസായിരുന്നു. തിങ്കളാഴ്ച വൈക്കീട്ട് 6.30-ഓടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ പ്രശ്‌നങ്ങൾ മൂലം ഏറെക്കാലം ചികിത്സയിലായിരുന്നു. അദ്ദേഹത്തിൻ്റെ മകളായ പ്രിയ ബെനഗൽ മരണവിവരം മാധ്യമങ്ങളോട് സ്ഥിരീകരിച്ചു.
Also read: ജസ്റ്റിസ് വി രാമസുബ്രഹ്മണ്യൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ
ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്ക് 1976-ൽ പത്മശ്രീയും 1991-ൽ പത്മഭൂഷണും നൽകി രാജ്യം ബെനഗലിനെ ആദരിച്ചിരുന്നു. 2005ല്‍ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരവും നേടിയിട്ടുണ്ട്. 2007ല്‍ ഫാല്‍കെ പുരസ്കാരം നേടി.
Also read: യമുന നദിയില്‍ അമോണിയയുടെ അളവ് അപകടകരമാം വിധത്തില്‍; ദില്ലിയില്‍ ജലക്ഷാമം
ഡിസംബർ 14-ന് സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തിന്റെ 90-ാം ജന്മദിനം ആഘോഷിച്ചിരുന്നു. അങ്കുർ (1973), നിശാന്ത് (1975), മന്ഥൻ (1976), ഭൂമിക (1977), മമ്മോ (1994), സർദാരി ബീഗം (1996), സുബൈദ (2001) തുടങ്ങിയ ഐതിഹാസിക ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. രാജ്യസഭാംഗമായിരുന്നു.
renowned filmmaker shyam benegal passed away
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here