പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്താദ് റാഷിദ് ഖാൻ വിടവാങ്ങി

പ്രശസ്‌ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ ഉസ്‌താദ്‌ റാഷിന്‌ ഖാൻ അന്തരിച്ചു. 55 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ പകൽ 3.45നായിരുന്നു അന്ത്യം. അർബുദ ബാധിതനായിരുന്നു. ബുധനാഴ്‌ചയാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാംപൂർ സഹസ്വാൻ ഖരാനയിലെ അതികായന്മാരായ കാരണവന്മാരുടെ ശിക്ഷണത്തിലാണ് റാഷിദ് ഖാൻ എന്ന സംഗീതജ്ഞൻ വളർന്നത്. അദ്ദേഹത്തിന്റെ സംഗീത കച്ചേരിക്ക്‌ കേരളത്തിലും ആരാധകർ ഏറെയുണ്ട്‌. രാംപൂർ സഹസ്വാൻ ഖരാനയുടെ ഉപജ്ഞാതാവായ ഉസ്‌താദ് എനായത്ത്‌ ഹുസൈൻ ഖാന്റെ കൊച്ചുമകനാണ്‌ ഉസ്താദ് റാഷിദ് ഖാൻ. ഉസ്താദ് ഗുലാം മുസ്തഫാ ഖാന്റെ അനന്തരവനുമാണ്.

ALSO READ: കഥാകൃത്തും നോവലിസ്റ്റുമായിരുന്ന ജോസഫ് വൈറ്റില അന്തരിച്ചു

ഉത്തർപ്രദേശ്‌ ബദായുൻ സ്വദേശിയാണ്‌. റാഷിദ്‌ ഖാനിലെ സംഗീതപ്രതിഭയെ തിരിച്ചറിഞ്ഞ്‌ ആദ്യപാഠങ്ങൾ പകർന്ന്‌ നൽകിയത്‌ ഗുലാം മുസ്‌തഫ ഖാനാണ്‌. ആദ്യ കച്ചേരി നടത്തിയത് പതിനൊന്നാമത്തെ വയസ്സിലാണ്. ഹരിഹരനുമായി ചേർന്നുള്ള സംഗീത പരിപാടിയും ജുഗൽബന്ദിയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റാഷിദ് ഖാന്റെ വിയോഗം രാജ്യത്തിനും സംഗീത മേഖലയ്ക്കും കനത്ത നഷ്ടമാണെന്ന്‌ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News