നഗ്നചിത്രം അയച്ചതിന് പ്രതികാരമായി ജനനേന്ദ്രിയം തകർത്തു: നടൻ ദർശൻ പ്രതിയായ കോലപാതകക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

DARSHAN

കന്നഡ നടൻ ദർശൻ പ്രതിയായ രേണുകസ്വാമി കൊലപാതകക്കേസിലെ കൂടുതൽ വിവരങ്ങൾ പുറത്ത്.  നടി പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്ന് ഓട്ടോ ഡ്രൈവറായ രേണുകസ്വാമിയുടെ ജനനേന്ദ്രിയം അക്രമ സംഘം തകർത്തുവെന്നാണ് വിവരം. കൊലപാതകക്കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

ALSO READ; നിവിൻ പോളിക്കെതിരായ പീഡന പരാതിയിലും, ഗൂഢാലോചനയാണ് പീഡന പരാതിയെന്നാരോപിച്ച് നിവിൻ പോളി നൽകിയ പരാതിയിലും പോലീസ് അന്വേഷണം

ഇൻസ്റ്റഗ്രാമിലൂടെ അടക്കമാണ് നടി പവിത്ര ഗൗഡയ്ക്ക് രേണുകസ്വാമി അശ്ലീല ചിത്രങ്ങൾ ഉൾപ്പടെയുള്ള സന്ദേശങ്ങൾ അയച്ചുകൊണ്ടിരുന്നത്. ഇക്കാര്യം പവിത്ര തന്റെ പവൻ എന്ന സുഹൃത്തിനെ അറിയിച്ചു. ശേഷം പവിത്രയുടെ അക്കൗണ്ടിൽ നിന്ന് പവനാണ് രേണുകസ്വാമിയുമായി ചാറ്റ് ചെയ്തത്. ഇതിനിടെ രേണുകയുടെ മേൽവിലാസം അടക്കം കൈക്കലാക്കി. ഈ വിവരം പിന്നീട് ദർശൻ ഫാൻസ്‌ അസോസിയേഷനിലെ അംഗംങ്ങളോട് പറഞ്ഞ് പിന്നീട് ചർച്ച ചെയ്താണ്   കൊലപാതകം നടത്തിയത്.

ALSO READ: യുപിയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് അപകടം: 5 മരണം

വലിയ മർദ്ദനമാണ് രേണുകസ്വാമിക്ക് നേരിടേണ്ടി വന്നത്. തലക്ക് അടക്കം ഇയാൾക്ക് ഗുരുതര പരിക്ക് പറ്റിയിരുന്നു. എല്ലുകൾ അടക്കം പൊട്ടിയതായി പോസ്റ്റ്മാർട്ടത്തിൽ   വ്യക്തമായിരുന്നു. ഇലക്ട്രോണിക് ഉപകരണങ്ങൾ അടക്കം ഉപയോഗിച്ച് ഇയാളെ ഷോക്ക് അടിപ്പിക്കുകയും ചെയ്തിരുന്നു. കേസിൽ പ്രതികളായ നടൻ ദർശൻ, നടി പവിത്ര ഗൗഡ അടക്കമുള്ളവർ ഇപ്പോൾ ജയിലിലാണ്. അതിനിടെ ദർശന് പരപ്പന അഗ്രഹാര ജയിലിനുള്ളിൽ വിഐപി പരിഗണന ലഭിക്കുന്നുവെന്നുള്ള വ്യാപക വിമർശനം അടുത്തിടെ ഉയർന്നിരുന്നു. ജയിലിനുള്ളിൽ നിന്നുള്ള ദൃശ്യങ്ങൾ അടക്കം പുറത്ത് വന്നതോടെ കർണാടക സർക്കാർ ജയിൽ ഡിജിപിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News