വിഴിഞ്ഞം തുറുമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവ് ; ഇളവ് നൽകില്ലെന്ന് കേന്ദ്രം

Vizhinjam International Seaport

വിഴിഞ്ഞം തുറുമുഖത്തിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടവിൽ ഇളവ് നൽകില്ലെന്ന് കേന്ദ്രം. വ്യവസ്ഥ ഒഴിവാക്കില്ലെന്ന് അടൂർ പ്രകാശ് എംപിയുടെ ചോദ്യത്തിന് ധനകാര്യവകുപ്പ് സഹമന്ത്രി പങ്കജ് ചൗധരി ലോക്സഭയിൽ മറുപടി നൽകി. 2034 മുതൽ സംസ്ഥാനത്തിന് ലഭിക്കുന്ന ലാഭവിഹിതത്തിന്റെ 20 ശതമാനം കേന്ദ്രത്തിന് നൽകണമെന്നാണ് വ്യവസ്ഥ. ഇതിൽ ഇളവ് നൽകണമെന്ന് കേരളം നേരത്തെ രണ്ടുതവണ ആവശ്യപ്പെട്ടിരുന്നു. ഇതു നിരസിച്ചതിനെതുടർന്ന് കഴിഞ്ഞ ഒക്ടോബറിൽ സംസ്ഥാനം വീണ്ടും കേന്ദ്രത്തിന് നിവേദനം നൽകി. എന്നാൽ ഈ ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്നാണ് മറുപടി.

Updating…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration