മണിപ്പൂരില്‍ 6 ബൂത്തുകളില്‍ നാളെ റീപോളിങ്

മണിപ്പൂരില്‍ സംഘര്‍ഷവും ബൂത്ത് പിടിത്തവുമുണ്ടായ 6 ബൂത്തുകളില്‍ നാളെ റീപോളിങ്. രണ്ടാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ഔട്ടര്‍ മണിപ്പുര്‍ ലോക്‌സഭ മണ്ഡലത്തിലെ ബൂത്തുകളിലാണ് വീണ്ടും തിരഞ്ഞെടുപ്പ് നടക്കുക. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം നാലുമണി വരെയാണ് വോട്ടെടുപ്പ്.

Also Read: തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും തീർന്നില്ല; ശൈലജ ടീച്ചർക്കെതിരെ വർഗീയവിദ്വേഷ പ്രചരണവും ലൈംഗികാധിക്ഷേപങ്ങളും തുടർന്ന് യുഡിഎഫ്

ആദ്യ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടന്ന ഇന്നര്‍ മണിപ്പുര്‍ ലോക്‌സഭ മണ്ഡലത്തിലെ 11 ബൂത്തുകളിലും സംഘര്‍ഷത്തെ തുടര്‍ന്ന് റീപോളിങ് നടത്തിയിരുന്നു. അതേ സമയം ഒന്നാംഘട്ട പോളിങ് തുടങ്ങിയ ശേഷം സംഘര്‍ഷങ്ങളില്‍ 4 പേര്‍ കൊല്ലപെട്ടു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് മണിപ്പൂരില്‍ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News