19 ജില്ലകളിലായി 697 ബൂത്തുകൾ; പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ റീപോളിങ് അവസാനിച്ചു

പശ്ചിമബംഗാളിലെ 19 ജില്ലകളിലെ 697 ബൂത്തുകളിൽ ഇന്ന് രാവിലെ 7 മണി മുതൽ ആണ് റീപോളിംഗ് ആരംഭിച്ചത്.ബാലറ്റ് പെട്ടികളിൽ കൃത്രിമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ നിരവധി പ്രദേശങ്ങളിലെ വോട്ടെടുപ്പ് അസാധുവാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്നലെയാണ് ഉത്തരവിറക്കിയത്. റീപോളിംഗ് നടക്കുന്ന ജില്ലകളിൽ ഏറ്റവും കൂടുതൽ ബൂത്തുകൾ ഉള്ളത് മുർഷിദാബാദിലാണ്.ഇവിടെയാണ് കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ ഉണ്ടായതും.സംസ്ഥാന പൊലീസിന് പുറമെ ഓരോ ബൂത്തുകളിലും നാല് കേന്ദ്ര സേനാംഗങ്ങളെ വിന്യസിപ്പിച്ച് കനത്ത സുരക്ഷയ്‌ക്കിടയിലാണ് റീപോളിംഗ് നടന്നത്.

അതേസമയം,രാവിലെ പോളിംഗ് ആരംഭിച്ച സമയത്ത് മുർഷിദാബാദിലെ ഖാർഗ്രാമിൽ കല്ലേറ് ഉണ്ടായി. അക്രമികൾ ഒരു പൊലീസ് വാഹനവും തകർത്തു.ഈ പ്രദേശത്ത് കൂടുതൽ സേനയെ നിലവിൽ വിന്യസിച്ചിട്ടുണ്ട്.ടിഎംസി ടൗൺ പ്രസിഡന്റിന് നേരെയും
ക്രൂരമായ ആക്രമണമുണ്ടായി. അതിനിടെ കോൺഗ്രസ് എംപി അധീർ രഞ്ജൻ ചൗധരി ഈസ്റ്റേൺ കമാൻഡ് ബിഎസ്എഫ് ഐജിക്ക് കത്തയച്ചു.റീപോളിംഗ് സമയത്ത് വോട്ടർമാർക്ക് സുരക്ഷ ഒരുക്കുന്നതിന് മതിയായ സേനയെ വിന്യസിക്കണമെന്ന് അഭ്യർത്ഥിച്ചാണ് കത്തയച്ചത്.സംസ്ഥാനത്ത് നടക്കുന്ന റിപോളിംഗ് അഞ്ചുമണിയോടെ അവസാനിച്ചു.

Also Read: ഗംഗ ശുചീകരിക്കാൻ കടലാമകളെത്തുന്നു , ആയിരം കടലാമകളെ നിക്ഷേപിക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News