വോട്ടെടുപ്പിനിടെ സംഘർഷം; മണിപ്പൂരിലെ 11 ബൂത്തുകളിൽ ഇന്ന് റീപോളിങ്

മണിപ്പൂരിലെ 11 ബൂത്തുകളിൽ ഇന്ന് റീപോളിങ്. സംഘർഷമുണ്ടായതിനെ തുടർന്ന് പൂർണമായി തടസ്സപ്പെട്ട വോട്ടെടുപ്പ് തടസ്സപ്പെട്ട മണിപ്പൂരിലെ 11 ബൂത്തുകളിൽ ആണ് ഇന്ന് റീപോളിങ് നടക്കുക.രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്.

ALSO READ: തൃശൂർ പൂരത്തിന്റെ പേരിൽ രാഷ്ട്രീയ മുതലെടുപ്പ്; സംഘപരിവാർ നീക്കങ്ങൾക്ക് തിരിച്ചടി
ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലങ്ങളിലാണ് റിപോളിങ് നടക്കുന്നത്. സംഘർഷത്തെ തുടർന്ന് തെരഞ്ഞെടുപ്പ് ഭാഗികമായും പൂർണമായും നിർത്തിവച്ചതും വോട്ടിങ് യന്ത്രം തകർത്തതുമായ ഇരുപതോളം ബൂത്തുകൾ മണിപ്പുരിലുണ്ടായിരുന്നു. ഇന്നര്‍ മണിപ്പുരില്‍ പൂര്‍ണമായും ഔട്ടര്‍ മണിപ്പുരില്‍ ചിലയിടത്തുമാണ് കഴിഞ്ഞ ദിവസം പോളിങ് നടന്നത്. അടുത്ത വെള്ളിയാഴ്ചയാണ് ഔട്ടര്‍ മണിപ്പുർ ലോക്സഭ മണ്ഡലത്തിൽ ബാക്കിയുള്ള സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് നടത്തുക.

ALSO READ: ‘മോദി ഒസാമ ബിൻ ലാദനെ പോലെ, ബിജെപിയുടെ കയ്യിൽ ഒരു വാഷിംഗ് പൗഡർ ഉണ്ട്, മെമ്പർഷിപ് എടുത്താൽ നിങ്ങൾ ശുദ്ധരാകും’: സഞ്ജയ് സിംഗ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News