ആന്ത്രാക്‌സ് രോഗ ഭീതിയില്‍ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങൾ; മുന്നറിയിപ്പ് നൽകി ലോകാരോഗ്യ സംഘടന

ആഫ്രിക്കൻ രാജ്യങ്ങൾ ആന്ത്രാക്‌സ് രോഗ ഭീതിയില്‍. തെക്ക് കിഴക്കന്‍ മേഖലയിലെ അഞ്ച് രാജ്യങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. 1,100 ലധികം കേസുകളും 20 മരണങ്ങളുമാണ് ഈ വര്‍ഷം ഇവിടെ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌. .കെനിയ, മലാവി, ഉഗാണ്ട, സാംബിയ, സിംബാബ്‌വെ തുടങ്ങിയ ഇടങ്ങളിൽ സംശയാസ്പദമായ 1,166 കേസുകൾ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു.

ALSO READ: പ്രതിസന്ധിയിൽ നിന്ന് കരകയറി; കുടിയേറ്റ നിയമങ്ങളിൽ കൂടുതൽ പരിഷ്‌കരണവുമായി ഓസ്ട്രേലിയ

അതേസമയം ഈ രാജ്യങ്ങളിൽ എല്ലാ വര്‍ഷവും രോഗം സ്ഥിരീകരിക്കാറുണ്ടെന്നും 2011 ന് ശേഷം ഏറ്റവും മോശം അവസ്ഥയിലൂടെയാണ് സാംബിയ കടന്നുപോകുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. മലാവിയില്‍ ഈ വര്‍ഷം ആദ്യമായി മനുഷ്യനില്‍ ആന്ത്രാക്‌സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഉഗാണ്ടയില്‍ ഇതുവരെ 13 മരണങ്ങളാണ് ആന്ത്രാക്‌സിനെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌. സാംബിയയിലും സ്ഥിതി മോശമാണ്. നവംബര്‍ 20 വരെ 684 സംശയാസ്പദമായ കേസുകകളും നാല് മരണങ്ങളുമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്‌. കന്നുകാലികള്‍, ചെമ്മരിയാട്, ആട് തുടങ്ങിയ കന്നുകാലികളെയും സസ്യഭുക്കുകളേയുമാണ് ആന്ത്രാക്‌സ് സാധാരണയായി ബാധിക്കുന്നത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അപൂര്‍വ കേസുകള്‍ ഉണ്ടെങ്കിലും ആന്ത്രാക്‌സ് സാധാരണയായി മനുഷ്യര്‍ക്കിടയില്‍ പകര്‍ച്ചവ്യാധിയായി കണക്കാക്കപ്പെടുന്നില്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ALSO READ: ക്യാൻസറിനു കാരണമായേക്കാവുന്ന ഭക്ഷണങ്ങൾ; മാറ്റാം അനാരോഗ്യമായ ജീവിത ശൈലി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News