മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയ സംഭവം; മത്സ്യകർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ റിപ്പോർട്ട് സമർപ്പിക്കും: പിസിബി

നാശനഷ്ടം സംഭവിച്ച മത്സ്യകർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ഏഴു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് (പിസിബി). ഉൾനാടൻ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്ക് അടുത്ത ആറുമാസത്തേക്ക് സൗജന്യ റേഷൻ നൽകാൻ സർക്കാരിലേക്ക് ശുപാർശ നൽകും.

ALSO READ: തൃശൂരിലും അവയവ മാഫിയ പിടിമുറുക്കുന്നു; മുല്ലശ്ശേരി പഞ്ചായത്തിൽ മാത്രം 7 പേർ പണം വാങ്ങി കൈമാറ്റം നടത്തി

ചത്ത മത്സ്യങ്ങൾ നീക്കം ചെയ്ത് സംസ്കരിക്കാനുള്ള തുടർ നടപടികൾ സ്വീകരിക്കും. ഔദ്യോഗിക ജോലിയിൽ അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം നടത്തി ആവശ്യമായ ശിക്ഷ നടപടികൾ സ്വീകരിക്കും. രാസമാലിന്യം ഒഴുക്കിയ കമ്പനികൾക്കെതിരെ അടിയന്തരമായി അന്വേഷണം നടത്തുകയും കുറ്റക്കാരായ കമ്പനികൾക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കുകയും ചെയ്യും.

ALSO READ: “ഏകാധിപത്യ അധികാരം ഇല്ലെന്നാണ് കോടതി പറഞ്ഞത്, വിധി അനുസരിച്ച് ഗവര്‍ണര്‍ പെരുമാറണം”; മറുപടിയുമായി മന്ത്രി പി രാജീവ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News