പൗരത്വ ഭേദഗതി നിയമം ഭരണഘടനാ ലംഘനമായേക്കാമെന്ന് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

സിഎഎ ഇന്ത്യന്‍ ഭരണഘടനാ ലംഘനമായേക്കാമെന്ന് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ റിപ്പോര്‍ട്ട്. മുസ്ലീങ്ങളെ ഒഴിവാക്കി മൂന്ന് രാജ്യങ്ങളിലെ ആറ് മതത്തില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് പൗരത്വം അനുവദിക്കുന്ന സിഎഎയുടെ പ്രധാന വ്യവസ്ഥകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ചില അനുച്ഛേദങ്ങള്‍ ലംഘിക്കുന്നതായി കോണ്‍ഗ്രസ് റിസര്‍ച്ച് സര്‍വീസിന്റെ (സിആര്‍എസ്) ‘ഇന്‍ ഫോക്കസ്’ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിപക്ഷ മതവിശ്വാസികളെ മാത്രം സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്ത സിഎഎ ന്യൂനപക്ഷങ്ങള്‍ക്ക് സഹായകരമല്ലെന്നും മതേതര ഇന്ത്യയെ തകര്‍ക്കാനാണ് മോദിയും ബിജെപിയും ശ്രമിക്കുന്നതെന്നും വിമര്‍ശകരെ ഉദ്ദരിച്ച് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

2019ല്‍ പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കുമ്പോള്‍ ഇന്ത്യയില്‍ ഉണ്ടായിരുന്ന അമേരിക്കന്‍ നയതന്ത്രജ്ഞന്‍ വിഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 118-ാമത് കോണ്‍ഗ്രസില്‍ ഇന്ത്യയില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെയും മതസ്വാതന്ത്ര്യം ഹനിക്കുന്നതിനെയും അപലപിച്ച് പ്രമേയം അവതരിപ്പിച്ചതും സിആര്‍എസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Also Read: തൃശൂരില്‍ റെയില്‍വേ സ്റ്റേഷന് സമീപം തീപിടുത്തത്തില്‍ ബൈക്കുകള്‍ കത്തി നശിച്ചു

യുഎസ് കോണ്‍ഗ്രസിന്റെ സ്വതന്ത്ര ഗവേഷണ വിഭാഗമാണ് സിആര്‍എസ്. കോണ്‍ഗ്രസിന് തീരുമാനങ്ങള്‍ എടുക്കാന്‍ സഹായികരമാകുന്ന പഠനങ്ങളും റിപ്പോര്‍ട്ടുകളും സിആര്‍എസ് ആണ് നല്‍കുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക വീക്ഷണമായി ഈ റിപ്പോര്‍ട്ടുകളെ പരിഗണിക്കുന്നില്ല.

നേരത്തെ, പൗരത്വ ഭേദഗതി നിയമത്തിന്റെ വിജ്ഞാപനവുമായി ബന്ധപ്പെട്ട് ബൈഡന്‍ ഭരണകൂടം തങ്ങളുടെ ആശങ്കകള്‍ പ്രകടിപ്പിക്കുകയും വിവാദ നിയമം നടപ്പാക്കുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന അറിയിക്കുകയും ചെയ്തിരുന്നു. സിഎഎ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നും അമേരിക്കയുടെ പ്രസ്താവന അനാവശ്യവുമാണെന്നുമായിരുന്നു ഇന്ത്യ അന്ന് പ്രതികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News