ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ ചട്ടലംഘനമില്ലെന്ന് റിപ്പോർട്ട്. നോഡൽ ഓഫീസർ റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ഉടൻ കൈമാറും. മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ഡോ. ജോൺ ബ്രിട്ടാസ് എംപിയുടെ പ്രഭാഷണത്തിൽ ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
Also Read; “എൽഡിഎഫ് പുതിയ ചരിത്രം നേടും; ഇത്തവണ മതേതര സർക്കാർ അധികാരത്തിൽ വരും”: എംവി ഗോവിന്ദൻ മാസ്റ്റർ
ഈ മാസം 17നാണ് ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിലെ പ്രഭാഷണത്തിൽ ജോൺ ബ്രിട്ടാസ് എംപി സംസാരിച്ചത്. ഇതിനെതിരെ ബിജെപിയാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയത്. പ്രഭാഷണത്തിൽ ചട്ടലംഘനം ഉണ്ടായിട്ടില്ല എന്ന് വ്യക്തമാക്കി ഡോ. ജോൺ ബ്രിട്ടാസ് എംപി തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണവും നൽകിയിരുന്നു.
ഈ മാസം 17നാണ് കേരള സർവകലാശാലയിൽ ജനാധിപത്യം വെല്ലുവിളികളും കടമകളും എന്ന വിഷയത്തിൽ ജോൺ ബ്രിട്ടാസ് എംപി പ്രഭാഷണം നടത്തിയത്. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് യൂണിയൻ സംഘടിപ്പിച്ച പരിപാടി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണ് എന്ന് ചൂണ്ടികാട്ടി ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. ഇതിലാണ് നോഡൽ ഓഫീസർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. പരിപാടിയിലോ പ്രഭാഷണത്തിലോ മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ഉണ്ടായിട്ടില്ല എന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാകും റിപ്പോർട്ടിന്മേൽ അന്തിമ നടപടിയെടുക്കുക. നേരത്തെ പരാതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ സർവ്വകലാശാല രജിസ്ട്രാറോട് റിപ്പോർട്ട് തേടിയിരുന്നു. പ്രതിമാസ പ്രഭാഷണ പരമ്പരയുടെ ഭാഗമായിരുന്നു പരിപാടിയെന്നും ഒരുതരത്തിലും രാഷ്ട്രീയ യോഗമായിരുന്നില്ല എന്നും രജിസ്ട്രാർ റിപ്പോർട്ട് നൽകിയിരുന്നു. തൻറെ പ്രഭാഷണം ഒരുതരത്തിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ല എന്ന് കാട്ടി ജോൺ ബ്രിട്ടാസ് എംപിയും തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് നോഡൽ ഓഫീസർ കൂടി പരിപാടിയിൽ ചട്ടലംഘനം ഇല്ല എന്ന് വ്യക്തമാക്കുന്ന റിപ്പോർട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here