ദില്ലിയിൽ 12 വയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി, പിടിയിലായ പ്രതികളിൽ മൂന്നുപേർ പ്രായപൂർത്തിയാകാത്തവർ

പുതുവത്സര ദിനത്തില്‍ രാജ്യതലസ്ഥാനത്ത് 12 വയസുകാരി കൂട്ടബലാത്സംഗത്തിനിരയായി. ദില്ലി സദർ ബസാറിലാണ് സംഭവം. കേസിൽ സ്ത്രീയും പ്രായപൂർത്തിയാകാത്ത മൂന്ന് ആൺകുട്ടികളുമുൾപ്പടെ അഞ്ചുപേർ അറസ്റ്റിലായി. പെൺകുട്ടിയെ പ്രതികളുടെ അടുത്ത് എത്തിച്ചത് ശുചീകരണ ജീവനക്കാരിയായ സ്ത്രീയാണെന്ന് പൊലീസ് വ്യക്തമാക്കി.

ALSO READ: മുൻ കേരള കബഡി ടീം ക്യാപ്റ്റൻ സുരേഷ് ബാബു അന്തരിച്ചു

സ്ത്രീ പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് എത്തിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പ്രതികൾ ഭീഷണി പെടുത്തിയതായും പെൺകുട്ടി മൊഴി നൽകി.  സംഭവത്തിൽ കൂടുതൽ പേരുണ്ടെന്ന് സംശയത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.

ALSO READ: കേരളത്തില്‍ നിന്ന് ആപ്പിള്‍ എയര്‍പോഡ് കാണാതായി; അന്വേഷണം എക്‌സ് ഏറ്റെടുത്തു, ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News