സർക്കാർ സ്റ്റാഫിനെ കടിച്ചു…; സെലിബ്രിറ്റി അണ്ണാൻ ‘പീനട്ടിനെ’ ദയാവധം ചെയ്‌തെന്ന് റിപ്പോർട്ട്

peanut squirrel

സര്‍ക്കാര്‍ സ്റ്റാഫിനെ കടിച്ചതിനെ തുടര്‍ന്ന് യുഎസിലെ സെലിബ്രിറ്റി അണ്ണാനായ പീനട്ടിനെ ദയാവധം ചെയ്‌തെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ഈ വിവരം പുറത്തുവിട്ടത് ന്യൂയോര്‍ക്ക് അധികാരിവൃത്തങ്ങളാണ്. ലോകം മുഴുവൻ നിരവധി ആരാധകരുള്ള പീനട്ട് എന്ന അണ്ണാന് 537,000 ഫോളോവേഴ്‌സാണ് ഇൻസ്റ്റഗ്രാമിലുള്ളത്.

Also Read; അജ്ഞാതൻ കത്തികാണിച്ച് ബലാസംഗം ചെയ്‌തെന്ന് പെൺകുട്ടി; പരാതിയിൽ പിടിയിലായത് ഓൺലൈൻ സുഹൃത്ത്

ഏഴ് വര്‍ഷം മുമ്പ് അമ്മയണ്ണാന്‍ കാറിടിച്ച് ചത്തതിനെ തുടർന്ന് പീനട്ടിനെ അധികൃതര്‍ എടുത്തു വളർത്തുകയായിരുന്നു. peanut_the_squirrel12 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പങ്കുവെക്കാറുള്ള ഈ കുഞ്ഞനണ്ണാന്റെ രസികന്‍ വീഡിയോകളും ചിത്രങ്ങളും ആരാധകരുടെ മനസ് കീഴടക്കുന്നതായിരുന്നു. പീനട്ടിന് അന്ത്യാഞ്ജലി നേര്‍ന്നുകൊണ്ട് സോഷ്യല്‍മീഡിയയില്‍ നിരവധി പേർ രംഗത്തുവന്നു.

Also Read; ഛത്തീസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം; രണ്ടു പോലീസുകാർക്ക് പരിക്ക്

News summary; It is reported that celebrity squirrel ‘Peanut’ was euthanized

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News