കുവൈത്തില്‍ താമസ നിയമ ലംഘകര്‍ക്ക് പൊതുമാപ്പ് നല്‍കാന്‍ അധികൃതര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്ന് ഉപ പ്രധാന മന്ത്രിയും ആക്റ്റിങ് ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍-യൂസഫ് വ്യക്തമാക്കി. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലായിരിക്കും താമസ നിയമലംഘകര്‍ക്ക് പിഴ കൂടാതെ രാജ്യം വിടാനോ അല്ലെങ്കില്‍ പദവി നിയമവിധേയമാക്കുവാനോ സമയം അനുവദിക്കുകയെന്നും കുവൈത്ത് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.
Also Read: തൃത്താല -പടിഞ്ഞാറങ്ങാടി റോഡ് നവീകരിക്കുന്നതിന് നാല് കോടി രൂപ അനുവദിച്ചു: മന്ത്രി എം ബി രാജേഷ്
പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് നിയമപരവും അംഗീകൃതവുമായ മാര്‍ഗങ്ങളിലൂടെ കുവൈത്തിലേക്ക് തിരിച്ചു വരുന്നതിന് വിസയ്ക്ക് അപേക്ഷിക്കാവന്നതാണ്.അവസരം പ്രയോജനപ്പെടുത്താതെ രാജ്യത്ത് തങ്ങുന്നവരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കണക്കാക്കുന്നത്. 2020 ഏപ്രില്‍ മാസത്തിലാണ് കുവൈത്തില്‍ അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്. നിലവില്‍ രാജ്യത്ത് ഒന്നര ലക്ഷത്തോളം താമസ നിയമ ലംഘകര്‍ ഉള്‍പ്പെടെയുള്ള അനധികൃത താമസക്കാരുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here