പ്ലസ് വൺ സീറ്റ്; മലപ്പുറത്തെ സീറ്റ് പ്രതിസന്ധിയുടെ സത്യാവസ്ഥ: കണക്കുകൾ

മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ സംബന്ധിച്ച് വലിയ ചർച്ചകളാണ് സംസ്ഥാനത്തൊട്ടാകെ നടക്കുന്നത്. ഇതിലെ സത്യാവസ്ഥ എന്നാൽ വ്യത്യസ്തമാണ്. മലപ്പുറത്ത് മുഴുവൻ അപേക്ഷകളിൽ അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെക്കാൾ പ്രവേശനം ലഭിക്കാത്തവരുടെ എണ്ണം വളരെ കുറവാണ്. അത്തരത്തിൽ സീറ്റ് പ്രതിസന്ധി വളരെ വേഗം പരിഹരിക്കാവുന്ന ഒന്നാണ്. കണക്കുകൾ നോക്കാം..

Also Read: സീറോ ബാലൻസുള്ള വാലറ്റുകൾ ക്ലോസ് ചെയ്യും; അറിയിപ്പുമായി പേടിഎം

അപേക്ഷകൾ നാല് ലക്ഷത്തി ഇരുപത്തിയൊന്നായിരത്തി അറുന്നൂറ്റി അറുപത്തിയൊന്ന് (4,21,661)
മുഖ്യഘട്ടത്തിൽ പ്രവേശനം നേടിയവർ
മെറിറ്റ് – രണ്ട് ലക്ഷത്തി അറുപത്തിയെട്ടായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റി രണ്ട് (2,68,192)
സ്‌പോർട്‌സ് ക്വാട്ട – നാലായിരത്തി മുന്നൂറ്റി മുപ്പത്തിയാറ് (4,336)
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ – എണ്ണൂറ്റി അറുപത്തിയെട്ട് (868)
കമ്മ്യൂണിറ്റി ക്വാട്ട – പതിനെട്ടായിരത്തി എഴുന്നൂറ്റി അമ്പത് (18,750)
മാനേജ്‌മെന്റ് ക്വാട്ട – പതിനയ്യായിരത്തി നാന്നൂറ്റി എഴുപത്തി നാല് (15,474)
അൺ എയിഡഡിൽ ചേർന്നവർ – ഒമ്പതിനായിരത്തി നാൽപത്തിയൊമ്പത് (9,049)
ആകെ മൂന്ന് ലക്ഷത്തി പതിനാറായിരത്തി അറുന്നൂറ്റി അറുപത്തിയൊമ്പത് (3,16,669) സീറ്റുകളിൽ ഇതു വരെ പ്രവേശനം നേടി.
അലോട്ട്‌മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ – എഴുപത്തി ഏഴായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ഏഴ് (77,997)
നിലവിലുള്ള ഒഴിവുകൾ
മെറിറ്റ് – നാൽപതിനായിരത്തി തൊള്ളായിരത്തി അമ്പത് (40,950)
സ്‌പോർട്‌സ് – മൂവായിരത്തി അറുന്നൂറ്റി അറുപത്തിയൊന്ന് (3,661)
കമ്മ്യൂണിറ്റി – അയ്യായിരത്തി അഞ്ഞൂറ്റി മൂന്ന് (5,503)
മാനേജ്‌മെന്റ് – ഇരുപത്തി മൂവായിരത്തി ഒരുന്നൂറ്റി തൊണ്ണൂറ്റിയെട്ട് (23,198)
അൺ എയിഡഡ് – നാൽപത്തി നാലായിരത്തി അറുന്നൂറ്റി എൺപത്തി ഏഴ് (44,687)
ആകെ ഒഴിവുകൾ – ഒരു ലക്ഷത്തി പതിനെട്ടായിരത്തി മുന്നൂറ്റി മുപ്പത്തിയേഴ് (1,18,337)
അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ എഴുപത്തി മൂവായിരത്തി അറുന്നൂറ്റി അമ്പത് (73,650) സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ട്.
സംസ്ഥാനമൊട്ടാകെ പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം – ഇരുപത്തി ആറായിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് (26,995) മാത്രമാണ്.

Also Read: ബിജെപി അമ്പലപ്പുഴ പഞ്ചായത്ത് ഭാരവാഹി പോക്സോ കേസിൽ റിമാൻ്റിൽ

ഇനി മലപ്പുറം ജില്ലയിലെ കണക്കിലേക്ക് വരാം.

അപേക്ഷകൾ എഴുപത്തി നാലായിരത്തി എണ്ണൂറ്റി നാൽപത് (74,840)
മുഖ്യഘട്ടത്തിൽ പ്രവേശനം നേടിയവർ
മെറിറ്റ് – നാൽപത്തിനാലായിരത്തി മുന്നൂറ്റി മുപ്പത്തിയഞ്ച് (44,335)
സ്‌പോർട്‌സ് ക്വാട്ട – എണ്ണൂറ്റി എഴുപത്തിയഞ്ച് (875)
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ – ഇരുപത്തിയഞ്ച് (25)
കമ്മ്യൂണിറ്റി ക്വാട്ട – രണ്ടായിരത്തി തൊള്ളായിരത്തി തൊണ്ണൂറ് (2,990)
മാനേജ്‌മെന്റ് ക്വാട്ട – തൊള്ളായിരത്തി പന്ത്രണ്ട് (912)
അൺ എയിഡഡിൽ ചേർന്നവർ – എഴുന്നൂറ്റി അറുപത്തിയൊമ്പത് (769)
മലപ്പുറം ജില്ലയിൽ ആകെ നാൽപത്തിയൊമ്പതിനായിരത്തി തൊള്ളായിരത്തി ആറ് (49,906) സീറ്റുകളിൽ ഇതു വരെ പ്രവേശനം നേടി.
അലോട്ട്‌മെന്റ് നൽകിയിട്ടും പ്രവേശനം നേടാത്തവർ – പതിനായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയേഴ് (10,897)

മലപ്പുറം ജില്ലയിലെ നിലവിലുള്ള ഒഴിവുകൾ

മെറിറ്റ് – അയ്യായിരത്തി എഴുന്നൂറ്റി നാൽപത്തിയഞ്ച് (5,745)
സ്‌പോർട്‌സ് – മുന്നൂറ്റി അറുപത്തിയഞ്ച് (365)
കമ്മ്യൂണിറ്റി – മൂവായിരത്തി എഴുന്നൂറ്റി അമ്പത്തിയൊമ്പത് (3,759)
മാനേജ്‌മെന്റ് – അയ്യായിരത്തി തൊണ്ണൂറ്റിയൊന്ന് (5,091)
അൺ എയിഡഡ് – പതിനായിരത്തി നാന്നൂറ്റി അറുപത്തിയേഴ് (10,467)
ആകെ ഒഴിവുകൾ – ഇരുപത്തിയൊന്നായിരത്തി അഞ്ഞൂറ്റി അമ്പത് (21,550)
അൺ എയിഡഡ് സീറ്റുകൾ ഒഴിവാക്കിയാൽ തന്നെ പതിനൊന്നായിരത്തി എൺപത്തി മൂന്ന് (11,083) സീറ്റുകൾ ഒഴിഞ്ഞു കിടപ്പുണ്ട്.
മലപ്പുറത്ത് പ്രവേശനം നേടാനുള്ള അപേക്ഷകരുടെ എണ്ണം – പതിനാലായിരത്തി മുപ്പത്തിയേഴ് (14,037) മാത്രമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News