6500 കോടീശ്വരന്മാർ ഈ വർഷം ഇന്ത്യ വിടുമെന്ന് റിപ്പോർട്ടുകൾ ;കാരണം ഇതാണ്

രാജ്യത്തെ 6500 ശത കോടീശ്വരന്മാർ ഈ വർഷം രാജ്യം വിടുമെന്ന റിപ്പോർട്ട് പുറത്ത്.ഹെൻലി പ്രൈവറ്റ് വെൽത്ത് മൈഗ്രേഷന്റെ 2023 ലെ റിപ്പോർട്ടിലാണ് കോടീശ്വരന്മാർ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുമെന്ന പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ വർഷം 7,500 കോടീശ്വരന്മാർ ഇന്ത്യ വിടുമെന്നായിരുന്നു റിപ്പോർട്ട്.

Also Read: ‘സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സ്ഥലമല്ല’; ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ ലൈംഗികാതിക്രമം നേരിട്ടെന്ന് വനിതാ സെനറ്റര്‍

ഈ വർഷം കോടീശ്വരന്മാരെ നഷ്ടപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ചൈനയ്ക്കാണ് ഒന്നാം സ്ഥാനം. 13,500 ലധികം സമ്പന്നരെയാകും ഈ വര്‍ഷം ചൈനയ്ക്ക് നഷ്ടമാകുക എന്ന് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.റിപ്പോർട്ട് പ്രകാരം ഇന്ത്യയാണ് രണ്ടാം സ്ഥാനത്തുള്ളത്.

ഈ വർഷം 6,500 പേർ രാജ്യം വിടുമെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ സംഖ്യ കുറവാണെന്ന് എച്ച്എൻഡബ്ല്യുഐ (High-Net-Worth Individuals) പറയുന്നു.കഴിഞ്ഞ വർഷം ഈ സ്ഥാനത്ത് 7,500 കോടീശ്വരന്മാരെയാണ് രാജ്യത്തിന് നഷ്ടമായത്.

Also Read: തീയേറ്റര്‍ റിലീസിന് ഒരുങ്ങി ധോണി എന്റര്‍ടൈന്മെന്റ്സ് ആദ്യ ചിത്രം ‘എല്‍ ജി എം’

ഇന്ത്യയിലെ നികുതിയും സങ്കീർണമായ നിയമങ്ങളുമാണ് രാജ്യം വിടാൻ കോടീശ്വരന്മാരെ പ്രേരിപ്പിക്കുന്നതെന്ന് വിദഗ്ധര്‍ പറയുന്നു .രാജ്യം വിടുന്നവർ ദുബായിലേക്കും സിംഗപ്പൂരിലേക്കുമായിക്കും പ്രധാനമായും കുടിയേറുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗോൾഡൻ വീസ പദ്ധതിയും സുരക്ഷിതവും സമാധാനപരവുമായ ചുറ്റുപാടും അനുകൂലമായ നികുതി സാഹചര്യവുമെല്ലാമാണ് ഈ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ പ്രധാനകാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം,  രാജ്യം വിടുന്നവന്നവരുടെ എണ്ണത്തേക്കാൾ കൂടുതല്‍ കോടീശ്വരന്മാര്‍ പുതുതായി സൃഷ്ടിക്കപ്പെടുന്നതിനാൽ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കയുണ്ടാക്കില്ലെന്ന് കരുതുന്നുവെന്ന് ഗവേഷക അന്‍ഡ്രൂ അമോയില്‍സ് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News