അവശ്യ സാധനങ്ങൾ ലഭിക്കുന്നില്ല, കടകൾ കാലി; ഒരു മാസത്തോളമായി ലക്ഷദ്വീപില്‍ കടുത്ത ക്ഷാമം

Lakshadweep

പച്ചക്കറി ഉൾപ്പെടുന്ന അവശ്യ സാധനങ്ങൾ ലഭിക്കാതായതോടെ ലക്ഷദ്വീപില്‍ കടുത്ത ക്ഷാമമെന്ന് റിപ്പോർട്ട്. ഒരു മാസത്തോളമായി ഇതേ അവസ്ഥയാണ് നേരിടുന്നത്. ആവശ്യത്തിന് കപ്പലുകളില്ലാതായതോടെ കൊച്ചിയില്‍നിന്നും കോഴിക്കോട് നിന്നും ഭക്ഷ്യവസ്തുക്കള്‍ ദ്വീപുകളില്‍ എത്താതായതാണ് ക്ഷാമം നേരിട്ടത്. ദ്വീപിന്റെ ആസ്ഥാനമായ കവരത്തിയില്‍പോലും കടകള്‍ കാലിയാണ്. പ്രശ്നം പരിഹരിച്ച് തുടങ്ങിയെന്ന് അധികൃതര്‍ പറയുമ്പോഴും ദ്വീപിലുള്ളവർക്ക് പോലും അവശ്യസാധനങ്ങള്‍ പലതും കിട്ടാത്ത അവസ്ഥയാണ്.

Also Read; വെസ്റ്റേണ്‍ റെയില്‍വേയിൽ ഒഴിവുകൾ; 5,066 തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു

അഞ്ച് കപ്പലുകളാണ് ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്തിയിരുന്നത്. ഇത് രണ്ടെണ്ണമായി ചുരുങ്ങി, അതോടെ യാത്രക്കാര്‍ക്ക് മുന്‍ഗണന നൽകണമെന്ന സ്ഥിതിയായി. ഏതാണ്ട് ആയിരത്തോളം വിദ്യാര്‍ഥികൾ ലക്ഷദ്വീപില്‍ നിന്നു കേരളത്തിലെത്തി പഠനം നടത്തുന്നുണ്ട്. ഓണം – നബിദിന അവധിക്കാലത്ത് ഇവര്‍ക്ക് നാട്ടിലേക്ക് തിരിച്ചെത്താന്‍ കപ്പല്‍ ടിക്കറ്റുകള്‍ കിട്ടാത്ത അവസ്ഥയുമുണ്ടായിരുന്നു. കച്ചവടക്കാര്‍ക്ക് സാധനങ്ങള്‍ കപ്പലില്‍ കയറ്റുന്നതിനും ഇതോടെ നിയന്ത്രണമുണ്ടായി. ഒരു കെട്ടില്‍ 25 കിലോ ഭാരമാണ് അനുവദനീയം. അത്തരത്തിലുള്ള നാല്-ആറ് കെട്ടുകള്‍ മാത്രമാണ് അനുവദിച്ചത്. ഇതോടെയാണ് അവശ്യ വസ്തുക്കൾക്ക് ക്ഷാമം നേരിട്ട് തുടങ്ങിയത്.

മണ്‍സൂണ്‍ കാലമായതിനാല്‍ സെയിലിങ് വെസലുകള്‍ ഇല്ലാതായി. ബേപ്പൂരില്‍ നിന്നുള്ള ബാര്‍ജുകളില്‍ ബംഗാരം-തിണ്ണകര ദ്വീപുകളിലേക്കുള്ള ടെന്‍ഡ് റിസോര്‍ട്ടിനുള്ള നിര്‍മാണ സാധനങ്ങള്‍ കയറ്റാന്‍ തുടങ്ങിയതും പ്രശ്നം നേരിടാൻ കാരണമായി. പച്ചക്കറിക്ക് പുറമേ ആട്ട, മൈദ, വെളിച്ചെണ്ണ, സവാള, ചെറിയ ഉള്ളി, സ്നാക്സ് ഇനങ്ങള്‍ എന്നിവയും ദ്വീപില്‍ കിട്ടാത്ത അവസ്ഥയാണ്. ഏതാണ്ട് എല്ലാ ദ്വീപിലും കടകള്‍ കാലിയായ നിലയിലാണ്.

Also Read; നിപ: മൂന്നു പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

അതേസമയം, ഒരു മാസത്തോളമായി നേരിടുന്ന ക്ഷാമം പരിഹരിച്ച് തുടങ്ങിയെന്ന് ദ്വീപ് ഭരണകൂടത്തിലെ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്ടു ദിവസം മുന്‍പ് സെയിലിങ് സര്‍വീസ് പുനരാരംഭിച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ ദ്വീപില്‍ എത്തിച്ചു തുടങ്ങുകയും ചെയ്തു. അവധിക്കാലത്തിന്റെ തിരക്കൊഴിഞ്ഞതോടെ കപ്പലുകളിലും സാധനങ്ങള്‍ കയറ്റിത്തുടങ്ങി. രണ്ടു ദിവസത്തിനകം എല്ലാ സാധനങ്ങളും ദ്വീപില്‍ കിട്ടിത്തുടങ്ങും.

News Summary; Reports that food crisis in Lakshadweep

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News