ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രി അനുകൂല നിലപാടാണ് കൂടിക്കാഴ്ചയില്‍ സ്വീകരിച്ചതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി എം. നൂഹു. മുഖ്യമന്ത്രി വിളിച്ച ഉന്നതലയോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടി സ്വീകരിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

മുഖ്യമന്ത്രി പിണറായി വിജയന്‍ , ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരുമായി പ്രത്യേകം പ്രത്യേകമായാണ് ഡോക്ടര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയത്.

ആശുപത്രി സംരക്ഷണ ഓര്‍ഡിനന്‍സ് സമയബന്ധിതമായി ഇറക്കണം, വന്ദനയുടെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിക്കണം തുടങ്ങിയ കാര്യങ്ങള്‍ ഡോക്ടര്‍മാര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായി ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ സുല്‍ഫി എം നൂഹു പറഞ്ഞു.

അതേസമയം നിലവില്‍ ഡോക്ടര്‍മാരുടെ സമരം തുടരും. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിന് ശേഷം വൈകിട്ടോടുകൂടി ഐഎംഎയുടെ സംസ്ഥാന കൗണ്‍സില്‍ യോഗം ചേരും. ഇതിലാകും സമരത്തിന്റെ ഭാവി തീരുമാനിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News