സിപിഐഎം നേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തി വിയറ്റ്‌നാം കമ്യൂണിസ്‌റ്റ് പാർട്ടി പ്രതിനിധികൾ. പാർട്ടി ആസ്ഥാനമായ എകെജി ഭവനലാണ് ഉഭയകക്ഷി ചർച്ച നടന്നത്. പൊളിറ്റ്‌ബ്യൂറോ അംഗവും ഹോചിമിൻ ദേശീയ പൊളിറ്റിക്കൽ അക്കാദമി പ്രസിഡന്റുമായ നിയെൻതാങിന്റെ നേതൃത്വത്തിൽ പന്ത്രണ്ടംഗ പ്രതിനിധി സംഘമാണ് വിയറ്റ്നാമിൽ നിന്ന് എകെജി ഭവനിൽ എത്തിയത്.
സിപിഐഎം പൊളീറ്റ്‌ബ്യൂറോയുടെയും കേന്ദ്രകമ്മിറ്റിയുടെയും കോ ഓർഡിനേറ്റർ പ്രകാശ് കാരാട്ട്, പിബി അംഗം എം എ ബേബി, കേന്ദ്രകമ്മിറ്റിയംഗം അരുൺ കുമാർ എന്നിവരുമായുള്ള ചർച്ച ഒരു മണിക്കൂർ നീണ്ടു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും ഇരു പാർട്ടികളുടെയും ഡെലിഗേഷനുകൾ വിപുലപ്പെടുത്താനും ചർച്ചയിൽ തീരുമാനമായി.
Also Read: നെതന്യാഹു ബങ്കറിൽ? നീക്കം ഡ്രോൺ ആക്രമണം ഭയന്ന്
അടുത്തവർഷം ഏപ്രിലിൽ തമിഴ്‌നാട്ടിലെ മധുരയിൽ നടക്കുന്ന സിപിഐഎം പാർട്ടി കോൺഗ്രസിന് വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാർട്ടിയുടെ ആശംസ നിയെൻതാങ് അറിയിച്ചു. 2026ൽ വിയറ്റ്‌നാം കമ്യൂണിസ്റ്റ് പാർട്ടികോൺഗ്രസ് ചേരുമെന്നും അദ്ദേഹം സിപിഐഎം നേതൃത്വത്തെ അറിയിച്ചു.
Also Read: ട്രംപ് പണി തുടങ്ങി; പുടിനെ വിളിച്ച് യുക്രെയ്ൻ യുദ്ധം ചർച്ച ചെയ്തു
ഇരുരാജ്യങ്ങളിലെയും നിലവിലെ രാഷ്‌ട്രീയ സ്ഥിതി ചർച്ച ചെയ്‌തുവെന്നും പാർട്ടികൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഡമാക്കാൻ ധാരണയായി എന്നും പ്രകാശ് കാരാട്ട് കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം പ്രതികരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here