റിപ്പബ്ലിക് ദിനത്തിലെ പരേഡ് വാഹന വിവാദം; ‘ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിത്’: മന്ത്രി മുഹമ്മദ് റിയാസ്

റിപ്പബ്ലിക് ദിനത്തിലെ പരേഡ് വാഹന വിവാദത്തില്‍ പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. പരിപാടിക്കെത്തുമ്പോള്‍ വാഹനത്തിന്റെ വിശദാംശങ്ങള്‍ പരിശോധിക്കാനാവില്ലെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: കോട്ടയത്ത് മത്സരിക്കാൻ യോഗ്യൻ താനാണെന്ന് സജി മഞ്ഞകടമ്പൻ: കേരള കോൺഗ്രസിൽ സീറ്റ് തർക്കം രൂക്ഷം

അഭിവാദ്യം സ്വീകരിക്കനായി സഞ്ചരിക്കുന്ന വാഹനത്തിന്റെ ആര്‍സി ബുക്ക് പരിശോധിക്കേണ്ട ഉത്തരവാദിത്വം മന്ത്രിക്കില്ല. എല്ലാ കാര്യവും തീരുമാനിക്കുന്നത് ജില്ലാ ഭരണകൂടവും പൊലീസുമാണ്. എല്ലാ നടപടിക്രമങ്ങളും പാലിച്ചു എന്നാണ് കലക്ടറും പൊലീസും അറിയിച്ചത്
മന്ത്രിക്ക് ഇതില്‍ എന്താണ് റോളെന്ന് വാര്‍ത്ത നല്‍കിയവര്‍ ആത്മ പരിശോധന നടത്തണം. ഏത് വാഹനത്തില്‍ കയറിയാലും മന്ത്രിക്ക് എങ്ങനെ ഉത്തരവാദിത്വം ഉണ്ടാകും. ആശയക്കുഴപ്പമുണ്ടാക്കി ചിലരുടെ ചോര കുടിക്കാനുള്ള ലക്ഷ്യമാണിതെന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News