വീണ്ടും കുഴല്‍ക്കിണര്‍ വില്ലനായി; രാജസ്ഥാനില്‍ മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു!

രാജസ്ഥാനിലെ ബെഹ്‌റോര്‍ ജില്ലയില്‍ 700 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. സമാന്തരമായി കുഴിയെടുത്ത് കുട്ടി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്. ആദ്യം വടത്തില്‍ ഘടിപ്പിച്ച കൊളുത്ത് ഉപയോഗിച്ച് കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. സംഭവം നടന്നിട്ട് രണ്ട് ദിവസം പിന്നിട്ടിരിക്കുകയാണ്. പിതാവിന്റെ കൃഷ്ടിയിടത്തിലെത്തിയ പിതാവിന്റെ കൃഷ്ടിയിടത്തിലെത്തിയ മൂന്നുവയസുള്ള ചേതന കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ കുഴല്‍കിണറില്‍ വീഴുകയായിരുന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം.

ALSO READ: ചോദ്യപേപ്പർ ചോർച്ച, എംഎസ് സൊല്യൂഷൻസ് സിഇഒ എം ഷുഹൈബിനായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കി

ദിവസങ്ങള്‍ക്ക് മുമ്പ് സംസ്ഥാനത്ത് ദൗസയില്‍ കുഴല്‍കിണറില്‍ വീണ് അഞ്ചുവയസുകാരന്‍ മരിച്ചിരുന്നു. 150 അടി താഴ്ചയിലാണ് കുട്ടി വീണത്. മൂന്നു ദിവസത്തെ ശ്രമകരമായ രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ കുട്ടിയെ പുറത്തെത്തിച്ചപ്പോള്‍ മരിച്ചിരുന്നു.

ALSO READ: ഒടുവിൽ സൂര്യനേയും കീഴടക്കിയോ? പാർക്കർ സൂര്യനു സമീപം; 2 ​ദിവസത്തിനുള്ളിൽ വിവരങ്ങളറിയാം

Rescue efforts are still underway to save a three-year-old girl who fell into a 700-foot borewell in Rajasthan’s Behror district. The Child fell into the borewell while she was playing on her father’s farm.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News