‘കൈയില്‍ കിട്ടിയത് ഒരു സ്ത്രീയുടെ കാല്‍; അവര്‍ രക്ഷപ്പെട്ടോ എന്നറിയില്ല’; രക്ഷാപ്രവര്‍ത്തനം നടത്തിയ ആള്‍

താനൂര്‍ ബോട്ടപകടത്തില്‍ കൈമെയ് മറന്നാണ് പലരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. ടിഡിആര്‍എഫ് രക്ഷാപ്രവര്‍ത്തകരും മത്സ്യത്തൊഴിലാളികളും നാട്ടുകാരും ഉള്‍പ്പെടെയുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അപകടം നടന്ന ബോട്ടില്‍ രക്ഷാപ്രവര്‍ത്തകര്‍ ഉണ്ടായിരുന്നത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. ഇപ്പോഴിതാ രക്ഷാപ്രവര്‍ത്തിന്റെ അനുഭവം പറയുകയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാള്‍.

രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി സാധാരണ അപകടം നടക്കുന്ന സ്ഥലത്ത് എത്താറുണ്ടെന്നും അങ്ങനെയാണ് ഇന്നലെ പ്രദേശത്ത് എത്തിയതെന്നും രക്ഷാപ്രവര്‍ത്തകന്‍ പറയുന്നു. വൈകി പുറപ്പെട്ടതുകൊണ്ടാണ് ബോട്ടില്‍ കയറിയത്. കുറച്ചു ദൂരം പിന്നിട്ടപ്പോള്‍ തന്നെ ബോട്ട് ഒരു വശത്തേയ്ക്ക് ചരിയുകയും കീഴ്‌മേല്‍ മറിയുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തിനിടെ ആദ്യം കൈയില്‍ തടഞ്ഞത് ഒരു സ്ത്രീയുടെ കാലായിരുന്നു. ഏറെ പരിശ്രമിച്ചാണ് അവരെ പുറത്തെടുത്തത്. തുടര്‍ന്ന് ഒരു വള്ളത്തില്‍ കയറ്റിവിട്ടു. അവര്‍ ജീവനോടെയുണ്ടോ എന്നറിയില്ലെന്നും രക്ഷാപ്രവര്‍ത്തകന്‍ പറഞ്ഞു.

ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ബോട്ട് മറിഞ്ഞ് അപകടം ഉണ്ടായത്. അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ ബോട്ടിലുണ്ടായിരുന്നതായാണ് വിവരം. ബോട്ടിന് ലൈസന്‍സ് ഉണ്ടായിരുന്നില്ല. മരിച്ചവരില്‍ അധികവും സ്ത്രീകളും കുട്ടികളുമാണ്.
പരുക്കേറ്റ പത്തുപേര്‍ താനൂരിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതില്‍ ഒന്‍പത് പേര്‍ അപകടനില തരണം ചെയ്തു. ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News