അർജുനെ തിരഞ്ഞ് നാട്; രക്ഷാദൗത്യം ഇന്ന് പതിനൊന്നാം നാൾ

Ankola landslide Arjun Missing

കർണ്ണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജ്ജുന് വേണ്ടിയുള്ള തിരച്ചിൽ ഇന്ന് പതിനൊന്നാം ദിനത്തിൽ. ഓറഞ്ച് അലർട്ട് നിലനിൽക്കുന്ന പ്രദേശത്ത് കനത്ത മഴയും ഗംഗാവാലി നദിയിലെ അടിയൊഴുക്കുമാണ് ദൗത്യത്തിന് വെല്ലുവിളി. അടിയൊഴുക്കിൻ്റെ ശക്തി കുറഞ്ഞാൽ നാവികസേനയിലെ മുങ്ങൽ വിദഗ്ദർ നദിയിൽ മുങ്ങി ട്രക്കിന് അരികിലേക്ക് എത്താൻ ശ്രമിക്കും. അതേ സമയം ബൂം എസ്കലേറ്റേറുകൾ നദിയിലെ മണ്ണ് മാറ്റുന്ന പ്രവർത്തിയും തുടരും.

Also Read: ‘ബിജെപി പ്രവര്‍ത്തകയെ യുവമോര്‍ച്ച സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ പെണ്‍വാണിഭം നടത്തി’; ഭര്‍ത്താവിന്റെ പരാതി

പുഴക്കടിയില്‍ ശക്തമായ ലോഹസാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐബോഡ് ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് പുഴക്കടിയിലുള്ളത് അര്‍ജുന്റെ ലോറി തന്നെയാണെന്ന് ദൗത്യസംഘം സ്ഥിരീകരിച്ചത്. പ്രദേശത്ത് നിന്നും 12 കിലോമീറ്റര്‍ അകലെ ജുഗ എന്ന സ്ഥലത്താണ് ലോറിയിലെ തടികള്‍ കണ്ടെത്താനായത്. പിഎ1 എന്നു രേഖപ്പെടുത്തിയിട്ടുള്ള തടികള്‍ ലോറി ഉടമ മനാഫ് തിരിച്ചറിയുകയായിരുന്നു. അടിയൊഴുക്ക് ശക്തമായതിനാൽ ഇന്നലെ ഡൈവിങ് നടത്താനായില്ല.

Also Read: ‘കെ വാസുകിയ്‌ക്ക് നല്‍കിയത് വിദേശകാര്യ ഏകോപനത്തിന്റെ ചുമതല; നിയമനം തെറ്റാണെന്നോ ഉത്തരവ് പിൻവലിക്കാനോ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല’;ഡോ. വി വേണു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News