തിരുവനന്തപുരം മുക്കോലയില്‍ മണ്ണിടിഞ്ഞ് കിണറിനുള്ളില്‍ കുടുങ്ങിയ ആളെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. തമിഴ്‌നാട് സ്വദേശി മഹാരാജാണ് മണ്ണിനടിയില്‍ ആയത്. കിണറില്‍ കോണ്‍ക്രീറ്റ് ഉറകള്‍ ഇറക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
Also Read: പ്രശസ്തരായ ആ നാല് ഫുട്ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്: വെളിപ്പെടുത്തലുമായി പോൺ സ്റ്റാർ
രാവിലെ 9മണിക്കാണ് ദൗര്‍ഭാഗ്യകരമായ സംഭവം. കിണര്‍ വൃത്തി വൃത്തിയാക്കുന്നതിനിടയില്‍ തമിഴ്‌നാട് സ്വദേശി മഹാരാജന് പുറത്തേക്ക് മണ്ണിടിഞ്ഞ് പതിക്കുകയായിരുന്നു. 80 അടിയുള്ള താഴ്ചയുളള കിണറില്‍ 15 അടിക്ക്് പൊക്കത്തില്‍ മണ്ണിടിഞ്ഞു താണൂവെന്നാണ് വിവരം. കിണറില്‍ ഇറക്കിയ ഉറയുടെ ഇടയില്‍ മണ്ണ് ഇടുന്ന ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു മഹാരാജ്. പൊടുന്നനെ മുകളില്‍ നിന്ന് മണ്ണിടിഞ്ഞ് താഴുകയായിരുന്നു.
മണ്ണിനൊപ്പം കോണ്‍ക്രീറ്റ് ഉറകളും വീണതാണ് അപകടം രൂക്ഷമാകാന്‍ കാരണം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മണ്ണ് മുഴുവന്‍ മാറ്റിയാലെ മഹാരാജനെ കിണറില്‍ നിന്ന് പുറത്ത് എത്തിക്കാനാകൂ. ഇനിയും അപകട സാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെയാണ് ഫയര്‍ഫോഴ്സിന്റെ രക്ഷാപ്രവര്‍ത്തനം. മണ്ണ് മുഴുവന്‍ മാറ്റാന്‍ മണിക്കൂറുകള്‍ ഇനിയും വേണ്ടിവരും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here