വിഴിഞ്ഞത്ത് കിണറിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

വിഴിഞ്ഞം മുക്കോലയിൽ കിണറിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽപ്പെട്ട തൊഴിലാളിക്കായുള്ള രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു. വെങ്ങാനൂർ നെല്ലിയറത്തല വീട്ടിൽ പി മഹാരാജനാ (52) ണ് 90 അടിയോളം താഴ്ചയുള്ള കിണറില്‍പ്പെട്ടത്. ഇയാളെ രക്ഷിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരുന്നത്.

also read; ചോക്ലേറ്റും 10 രൂപയും നൽകി കൂട്ടബലാത്സംഗം; 10 വയസ്സുകാരനടക്കം അഞ്ച് കുട്ടികൾ പിടിയിൽ

മുക്കോല സർവശക്തിപുരം റോഡിൽ അശ്വതിയിൽ സുകുമാരന്റെ വീട്ടിൽ ശനി രാവിലെ 9.15 ഓടെയാണ് അപകടം. മഹാരാജന് ഒപ്പം കിണറിലുണ്ടായിരുന്ന മണികണ്ഠൻ (48) അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞവർഷത്തെ മഴയിൽ കിണറിലെ ഉറകൾ പൊട്ടി മണ്ണിടിഞ്ഞിരുന്നു. ഇതോടെ പഴയ ഉറകൾ മാറ്റാനാണ്‌ മഹാരാജൻ ഉൾപ്പെട്ട സംഘം എത്തിയത്‌. മഹാരാജനും മണികണ്ഠനുമാണ്‌ കിണറിലിറങ്ങിയത്‌. വിജയൻ, ശേഖരൻ, കണ്ണൻ എന്നിവർ കരയിലുമായിരുന്നു. ഇതിനിടെ ചെറിയ തോതിൽ മണ്ണിടിച്ചിലും വെള്ളമിറങ്ങുന്നതും കണ്ട് ഉള്ളിലുണ്ടായിരുന്നവരോട്‌ കരയ്‌ക്കു കയറാൻ ഇവർ വിളിച്ചുപറഞ്ഞു. എന്നാൽ, ഇവർ കയറുംമുമ്പേ കിണറിന്റെ മധ്യഭാഗത്തുനിന്ന് പഴയ കോൺക്രീറ്റ് ഉറ തകർന്ന് മഹാരാജനുമൊപ്പം വീണു. മണികണ്ഠൻ കയറിൽ പിടിച്ചുകയറി. മണ്ണിനൊപ്പം കോണ്‍ക്രീറ്റ് ഉറകളും വീണതാണ് അപകടം രൂക്ഷമായത്‌. അഗ്‌നിരക്ഷാസേന ഉടൻ എത്തിയെങ്കിലും രക്ഷാപ്രവർത്തനം ദുർഘടമായിരുന്നു.

also read; ഒരു അവധി പോലുമില്ലാതെ 74 വർഷത്തെ സർവീസ്; മടിയന്മാരെപ്പോലും അമ്പരപ്പിച്ച് മെൽബ

കിണറ്റിനടിയിൽ ഉറവയും മണ്ണും വീഴുന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സം നിൽക്കുകയാണിപ്പോൾ. ഉറവക്കൊപ്പം മണ്ണ് വീഴുന്നത് തടയാൻ ഫയർഫോഴ്സ് മെറ്റൽ ഷീറ്റ് സ്ഥാപിക്കും. ഇതിനുശേഷം രക്ഷാപ്രവർത്തനം പുനരാരംഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News