ടണൽ ദുരന്തം; അപകടം നടന്ന ഉത്തരകാശിയിൽ ഭൂചലനം, ദില്ലിയിൽ നിന്നെത്തിച്ച ഓഗർ മെഷീൻ ഉടൻ പ്രവർത്തനം ആരംഭിക്കും

TUNNEL

ഉത്തരാഖണ്ഡിലെ ടണൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം തുടരുന്നു. കേന്ദ്രമന്ത്രി വികെ സിംഗ് സംഭവ സ്ഥലത്തേക്ക് എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദില്ലിയിൽ നിന്ന് എത്തിച്ച ഓഗർ മെഷീൻ ഉടൻ പ്രവർത്തനം ആരംഭിക്കും. അപകടം നടന്ന ഉത്തരകാശിയിൽ ഇന്ന് പുലർച്ചെ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്.

ALSO READ: ആലുവയിൽ കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തെ കബളിപ്പിച്ചു; മഹിളാ കോൺഗ്രസ് നേതാവിൻ്റെ ഭർത്താവ് തട്ടിയത് 1.20 ലക്ഷം രൂപ

ഉത്തരാഖണ്ഡിൽ നിർമാണത്തിലുള്ള തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമം അഞ്ചാം ദിവസവും തുടരുന്നു. 2018ൽ തായ്‌ലൻഡിൽ വെള്ളപ്പൊക്കമുണ്ടായ ഗുഹയിൽ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തിയ സംഘത്തോട് ഇന്ത്യ ഉപദേശം തേടി.

ALSO READ: പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച യുവതി അറസ്റ്റിൽ

വ്യോമസേനയുടെ സഹായത്തോടെ എത്തിച്ച ഹൈ പവർ ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. കുടുങ്ങിക്കിടക്കുന്നവർക്ക് ട്യൂബുകൾ വഴി ഒക്സിജനും ഭക്ഷണവും എത്തിച്ചു നൽകുന്നുണ്ട്. എന്നാൽ രക്ഷാപ്രവര്‍ത്തനം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് ആശങ്കകള്‍ ഉയരുന്നുണ്ട്. തൊഴിലാളികളെ പുറത്തെത്തിക്കാൻ വൈകുന്നതിൽ പ്രതിഷേധവും ശക്തമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News