ഉരുൾപൊട്ടൽ ഉണ്ടായ ചൂരൽ മലയിലും മുണ്ടക്കയിലും രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുന്നു. മന്ത്രിമാരുടെ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത പ്രവർത്തനങ്ങൾ ഏകോപിക്കുന്നു. മരണ സംഖ്യ 155 ആയി എണ്ണൂറിലധികം പേരെ രക്ഷപ്പെടുത്തി 200 പേരെ കാണാനില്ല. ഉറങ്ങി ഉണർന്നപ്പോൾ മാഞ്ഞുപോയ പ്രിയപ്പെട്ടവരുടെ ഓർമ്മയിലാണ് ചൂരൽ മലയിലെയും മുണ്ടക്കൈയിലെ സാധാരണക്കാരായ മനുഷ്യൻ.
മോർച്ചറികളിൽ സൂക്ഷിച്ചിരിക്കുന്ന ഓരോ മൃതദേഹവും തിരിച്ചറിയാൻ എത്തുന്നവരുടെ നെടുവീർപ്പുകളും കണ്ണീരും നിലവിളിയും. കണ്ട് നിൽക്കന്നവരുടെയും നെഞ്ച് പൊള്ളിക്കുന്നതാണ്. എൻഡിആർഎഫിന്റെയും സൈന്യത്തിന്റെയും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും സന്നദ്ധ പ്രവർത്തകരുടെയും കൂട്ടായ്മ രക്ഷാപ്രവർത്തനത്തിനൽ ഊർജ്ജമാണ്. രാവിലെ ആറുമണിക്ക് തന്നെ തിരച്ചിൽ ആരംഭിച്ചു.
ചൂരൽമലയിലും മുണ്ടക്കൈയിലും നാഗമലയിലും ഒറ്റപ്പെട്ട മനുഷ്യരെ പൂർണമായും രക്ഷപ്പെടുത്തി ക്യാമ്പുകളിലേക്ക് മാറ്റി. ചൂരൽമലയിലെ താൽക്കാലിക ആശുപത്രിയിൽ അവശ്യം വേണ്ടവർക്ക് ചികത്സ നൽകി പ്രധാന ആശുപത്രികളിലേക്ക് മാറ്റുന്നുണ്ട്. കൽപ്പറ്റയിലും താൽക്കാലിക ആശുപത്രി ആരംഭിച്ചു. മണ്ണിനടിയിൽ തിരച്ചിൽ നടത്തുന്നതിന് കൂടുതൽ യന്ത്ര സംവിധാനങ്ങൾ ഉടൻ തന്നെ എത്തിക്കും. കെട്ടിടങ്ങളുടെ കോൺക്രീറ്റ് ഭാഗങ്ങളും ഇരുമ്പ് ഭാഗങ്ങളും മുറിച്ച് തിരച്ചിൽ തുടരുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here