‘തിരിച്ച് കിട്ടുന്നത് വരെ രക്ഷാപ്രവർത്തനം തുടരണം, ദൗത്യത്തിനായി അവിടെ എത്തിയ എല്ലാവരെയും എന്നും ഓർക്കും’: അർജുന്റെ സഹോദരി

രക്ഷാപ്രവർത്തനത്തിൽ തൃപ്തരാണെന്ന് അങ്കോളയിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ സഹോദരി. അർജുനെ കിട്ടുന്നതുവരെ രക്ഷാപ്രവർത്തനം തുടരണം. അർജുന് വേണ്ടി അവിടെ എത്തിയ എല്ലാവരെയും എന്നും ഓർക്കുമെന്നും സഹോദരി പറഞ്ഞു. പുതിയ ഉപകരണങ്ങൾ എത്തുമെന്നാണ് അറിയുന്നത്. രക്ഷാപ്രവർത്തനം ഈ രീതിയിൽ തുടരുകയാണെങ്കിൽ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.

ALSO READ: ‘ഗംഗാവലി പുഴയിൽ സ്ഫോടനം ഉണ്ടായിട്ടില്ല, നടക്കുന്നത് തെറ്റായ പ്രചാരണം’: കാർവാർ എംഎൽഎ

 ജീവനോടെ മകൻ തിരിച്ചു വരുമെന്ന പ്രതീക്ഷ അവസാനിച്ചു എന്ന് പറഞ്ഞെങ്കിലും ഷിരൂരിൽ നിന്ന് വരുന്ന ഓരോ ഫോൺ കോളുകളും വാർത്തകളും പ്രാർത്ഥനയോടുകൂടിയാണ് കുടുംബം കാതോർക്കുന്നത്. പ്രിയപ്പെട്ടവൻ ദുരന്തത്തിൽ അകപ്പെട്ടിട്ട് എട്ടാം നാൾ കഴിഞ്ഞതിനു പിന്നാലെ അവസാനമായി എങ്കിലും അർജുനെ കാണാൻ എന്നാണ് കുടുംബത്തിന്റെ ആവശ്യം. നേരത്തെ രക്ഷാദൗത്യത്തിനായി നിയോഗിച്ച സംവിധാനത്തിനെതിരെയുള്ള വിമർശനവും പ്രതിഷേധവും കുടുംബവും വേദനയോടെ പങ്കുവെച്ചെതിനെ തുടർന്ന് കൂടുതൽ സന്നാഹങ്ങളുടെ സഹായത്തോടുകൂടിയാണ് പരിശോധന ഊർജ്ജിതമാക്കിയിരിക്കുന്നത്. ഇതിനു പിന്നാലെ ദുരന്തത്തിൽ അകപ്പെട്ട് കാണാതായ പലരെയും കണ്ടുകിട്ടുന്നതും കുടുംബത്തിന് ആശ്വാസം പകരുന്നുണ്ട് . രക്ഷാദൗത്യത്തിനായി സാറ്റലൈറ്റ് ദൃശ്യങ്ങളും അത്യാധുനിക ഉപകരണങ്ങളും അടക്കം രക്ഷാ ദൗത്യത്തിന് ലഭ്യമാക്കിയിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk